English & Malayalam Bible
Psalms 96
സങ്കീർത്തനങ്ങൾ 96
- 1
English: O sing unto the LORD a new song: sing unto the LORD, all the earth.
Malayalam: യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.
- 2
English: Sing unto the LORD, bless his name; show forth his salvation from day to day.
Malayalam: യഹോവെക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
- 3
English: Declare his glory among the heathen, his wonders among all people.
Malayalam: ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ.
- 4
English: For the LORD is great, and greatly to be praised: he is to be feared above all gods.
Malayalam: യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
- 5
English: For all the gods of the nations are idols: but the LORD made the heavens.
Malayalam: ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
- 6
English: Honour and majesty are before him: strength and beauty are in his sanctuary.
Malayalam: ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
- 7
English: Give unto the LORD, O all of you families of the people, give unto the LORD glory and strength.
Malayalam: ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ.
- 8
English: Give unto the LORD the glory due unto his name: bring an offering, and come into his courts.
Malayalam: യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
- 9
English: O worship the LORD in the beauty of holiness: fear before him, all the earth.
Malayalam: വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
- 10
English: Say among the heathen that the LORD reigns: the world also shall be established that it shall not be moved: he shall judge the people righteously.
Malayalam: യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.
- 11
English: Let the heavens rejoice, and let the earth be glad; let the sea roar, and the fullness thereof.
Malayalam: ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
- 12
English: Let the field be joyful, and all that is therein: then shall all the trees of the wood rejoice
Malayalam: വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
- 13
English: Before the LORD: for he comes, for he comes to judge the earth: he shall judge the world with righteousness, and the people with his truth.
Malayalam: യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.