English & Malayalam Bible

Psalms 95

സങ്കീർത്തനങ്ങൾ 95

  1. 1

    English: O come, let us sing unto the LORD: let us make a joyful noise to the rock of our salvation.

    Malayalam: വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.

    Big screen
  2. 2

    English: Let us come before his presence with thanksgiving, and make a joyful noise unto him with psalms.

    Malayalam: നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.

    Big screen
  3. 3

    English: For the LORD is a great God, and a great King above all gods.

    Malayalam: യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.

    Big screen
  4. 4

    English: In his hand are the deep places of the earth: the strength of the hills is his also.

    Malayalam: ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.

    Big screen
  5. 5

    English: The sea is his, and he made it: and his hands formed the dry land.

    Malayalam: സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.

    Big screen
  6. 6

    English: O come, let us worship and bow down: let us kneel before the LORD our maker.

    Malayalam: വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.

    Big screen
  7. 7

    English: For he is our God; and we are the people of his pasture, and the sheep of his hand. To day if all of you will hear his voice,

    Malayalam: അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.

    Big screen
  8. 8

    English: Harden not your heart, as in the provocation, and as in the day of temptation in the wilderness:

    Malayalam: ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.

    Big screen
  9. 9

    English: When your fathers tempted me, proved me, and saw my work.

    Malayalam: അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.

    Big screen
  10. 10

    English: Forty years long was I grieved with this generation, and said, It is a people that do go astray in their heart, and they have not known my ways:

    Malayalam: നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.

    Big screen
  11. 11

    English: Unto whom I swore in my wrath that they should not enter into my rest.

    Malayalam: ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

    Big screen