English & Malayalam Bible

Psalms 97

സങ്കീർത്തനങ്ങൾ 97

  1. 1

    English: The LORD reigns; let the earth rejoice; let the multitude of isles be glad thereof.

    Malayalam: യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.

    Big screen
  2. 2

    English: Clouds and darkness are round about him: righteousness and judgment are the habitation of his throne.

    Malayalam: മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.

    Big screen
  3. 3

    English: A fire goes before him, and burns up his enemies round about.

    Malayalam: തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.

    Big screen
  4. 4

    English: His lightnings enlightened the world: the earth saw, and trembled.

    Malayalam: അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.

    Big screen
  5. 5

    English: The hills melted like wax at the presence of the LORD, at the presence of the Lord of the whole earth.

    Malayalam: യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.

    Big screen
  6. 6

    English: The heavens declare his righteousness, and all the people see his glory.

    Malayalam: ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.

    Big screen
  7. 7

    English: Confounded be all they that serve graven images, that boast themselves of idols: worship him, all you gods.

    Malayalam: കാഹളങ്ങളോടും തൂർയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!

    Big screen
  8. 8

    English: Zion heard, and was glad; and the daughters of Judah rejoiced because of your judgments, O LORD.

    Malayalam: സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.

    Big screen
  9. 9

    English: For you, LORD, are high above all the earth: you are exalted far above all gods.

    Malayalam: യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.

    Big screen
  10. 10

    English: All of you that love the LORD, hate evil: he perserves the souls of his saints; he delivers them out of the hand of the wicked.

    Malayalam: യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.

    Big screen
  11. 11

    English: Light is sown for the righteous, and gladness for the upright in heart.

    Malayalam: നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.

    Big screen
  12. 12

    English: Rejoice in the LORD, all of you righteous; and give thanks at the remembrance of his holiness.

    Malayalam: നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ.

    Big screen