English & Malayalam Bible

Psalms 114

സങ്കീർത്തനങ്ങൾ 114

  1. 1

    English: When Israel went out of Egypt, the house of Jacob from a people of strange language;

    Malayalam: യഹോവയെ സ്തുതിപ്പിൻ. യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ

    Big screen
  2. 2

    English: Judah was his sanctuary, and Israel his dominion.

    Malayalam: യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു.

    Big screen
  3. 3

    English: The sea saw it, and fled: Jordan was driven back.

    Malayalam: സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.

    Big screen
  4. 4

    English: The mountains skipped like rams, and the little hills like lambs.

    Malayalam: പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

    Big screen
  5. 5

    English: What ailed you, O you sea, that you fled? you Jordan, that you were driven back?

    Malayalam: സമുദ്രമേ, നീ ഓടുന്നതെന്തു? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?

    Big screen
  6. 6

    English: All of you mountains, that all of you skipped like rams; and all of you little hills, like lambs?

    Malayalam: പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.

    Big screen
  7. 7

    English: Tremble, you earth, at the presence of the Lord, at the presence of the God of Jacob;

    Malayalam: ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.

    Big screen
  8. 8

    English: Which turned the rock into a standing water, the flint into a fountain of waters.

    Malayalam: അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

    Big screen