Reader Controls
  1. 1യഹോവയെ സ്തുതിപ്പിൻ. യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  2. 2യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  3. 3സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  4. 4പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  5. 5സമുദ്രമേ, നീ ഓടുന്നതെന്തു? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  6. 6പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  7. 7ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  8. 8അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ