English & Malayalam Bible

Psalms 115

സങ്കീർത്തനങ്ങൾ 115

  1. 1

    English: Not unto us, O LORD, not unto us, but unto your name give glory, for your mercy, and for your truth's sake.

    Malayalam: ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

    Big screen
  2. 2

    English: Wherefore should the heathen say, Where is now their God?

    Malayalam: അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?

    Big screen
  3. 3

    English: But our God is in the heavens: he has done whatsoever he has pleased.

    Malayalam: നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.

    Big screen
  4. 4

    English: Their idols are silver and gold, the work of men's hands.

    Malayalam: അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.

    Big screen
  5. 5

    English: They have mouths, but they speak not: eyes have they, but they see not:

    Malayalam: അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.

    Big screen
  6. 6

    English: They have ears, but they hear not: noses have they, but they smell not:

    Malayalam: അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

    Big screen
  7. 7

    English: They have hands, but they handle not: feet have they, but they walk not: neither speak they through their throat.

    Malayalam: അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.

    Big screen
  8. 8

    English: They that make them are like unto them; so is every one that trusts in them.

    Malayalam: അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.

    Big screen
  9. 9

    English: O Israel, trust you in the LORD: he is their help and their shield.

    Malayalam: യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;

    Big screen
  10. 10

    English: O house of Aaron, trust in the LORD: he is their help and their shield.

    Malayalam: അഹരോൻ ഗൃഹമേ, യഹോവയിൽ ആശ്രയിക്ക. അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

    Big screen
  11. 11

    English: All of you that fear the LORD, trust in the LORD: he is their help and their shield.

    Malayalam: യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

    Big screen
  12. 12

    English: The LORD has been mindful of us: he will bless us; he will bless the house of Israel; he will bless the house of Aaron.

    Malayalam: യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും.

    Big screen
  13. 13

    English: He will bless them that fear the LORD, both small and great.

    Malayalam: അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

    Big screen
  14. 14

    English: The LORD shall increase you more and more, you and your children.

    Malayalam: യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.

    Big screen
  15. 15

    English: All of you are blessed of the LORD which made heaven and earth.

    Malayalam: ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

    Big screen
  16. 16

    English: The heaven, even the heavens, are the LORD's: but the earth has he given to the children of men.

    Malayalam: സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.

    Big screen
  17. 17

    English: The dead praise not the LORD, neither any that go down into silence.

    Malayalam: മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,

    Big screen
  18. 18

    English: But we will bless the LORD from this time forth and for evermore. Praise the LORD.

    Malayalam: നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.

    Big screen