English & Malayalam Bible

Psalms 101

സങ്കീർത്തനങ്ങൾ 101

  1. 1

    English: I will sing of mercy and judgment: unto you, O LORD, will I sing.

    Malayalam: ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും.

    Big screen
  2. 2

    English: I will behave myself wisely in a perfect way. O when will you come unto me? I will walk within my house with a perfect heart.

    Malayalam: ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.

    Big screen
  3. 3

    English: I will set no wicked thing before mine eyes: I hate the work of them that turn aside; it shall not cleave to me.

    Malayalam: ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല.

    Big screen
  4. 4

    English: A perverse heart shall depart from me: I will not know a wicked person.

    Malayalam: വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല.

    Big screen
  5. 5

    English: Whoso privately slanders his neighbour, him will I cut off: him that has an high look and a proud heart will not I suffer.

    Malayalam: കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.

    Big screen
  6. 6

    English: Mine eyes shall be upon the faithful of the land, that they may dwell with me: he that walks in a perfect way, he shall serve me.

    Malayalam: ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.

    Big screen
  7. 7

    English: He that works deceit shall not dwell within my house: he that tells lies shall not tarry in my sight.

    Malayalam: വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനിൽക്കയില്ല.

    Big screen
  8. 8

    English: I will early destroy all the wicked of the land; that I may cut off all wicked doers from the city of the LORD.

    Malayalam: യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്‌പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാൻ രാവിലെതോറും നശിപ്പിക്കും.

    Big screen