English & Malayalam Bible
Psalms 102
സങ്കീർത്തനങ്ങൾ 102
- 1
English: Hear my prayer, O LORD, and let my cry come unto you.
Malayalam: യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
- 2
English: Hide not your face from me in the day when I am in trouble; incline yours ear unto me: in the day when I call answer me speedily.
Malayalam: കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
- 3
English: For my days are consumed like smoke, and my bones are burned as an hearth.
Malayalam: എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോല വെന്തിരിക്കുന്നു.
- 4
English: My heart is smitten, and withered like grass; so that I forget to eat my bread.
Malayalam: എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.
- 5
English: By reason of the voice of my groaning my bones cleave to my skin.
Malayalam: എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
- 6
English: I am like a pelican of the wilderness: I am like an owl of the desert.
Malayalam: ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
- 7
English: I watch, and am as a sparrow alone upon the house top.
Malayalam: ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
- 8
English: Mine enemies reproach me all the day; and they that are mad against me are sworn against me.
Malayalam: എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.
- 9
English: For I have eaten ashes like bread, and mingled my drink with weeping.
Malayalam: ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
- 10
English: Because of yours indignation and your wrath: for you have lifted me up, and cast me down.
Malayalam: നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
- 11
English: My days are like a shadow that declines; and I am withered like grass.
Malayalam: എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
- 12
English: But you, O LORD, shall endure for ever; and your remembrance unto all generations.
Malayalam: നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
- 13
English: You shall arise, and have mercy upon Zion: for the time to favour her, yea, the set time, has come.
Malayalam: നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
- 14
English: For your servants take pleasure in her stones, and favour the dust thereof.
Malayalam: നിന്റെ ദാസന്മാർക്കു അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
- 15
English: So the heathen shall fear the name of the LORD, and all the kings of the earth your glory.
Malayalam: യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും
- 16
English: When the LORD shall build up Zion, he shall appear in his glory.
Malayalam: അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
- 17
English: He will regard the prayer of the destitute, and not despise their prayer.
Malayalam: ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
- 18
English: This shall be written for the generation to come: and the people which shall be created shall praise the LORD.
Malayalam: വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
- 19
English: For he has looked down from the height of his sanctuary; from heaven did the LORD behold the earth;
Malayalam: യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ
- 20
English: To hear the groaning of the prisoner; to loose those that are appointed to death;
Malayalam: സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
- 21
English: To declare the name of the LORD in Zion, and his praise in Jerusalem;
Malayalam: ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
- 22
English: When the people are gathered together, and the kingdoms, to serve the LORD.
Malayalam: യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വർഗ്ഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ.
- 23
English: He weakened my strength in the way; he shortened my days.
Malayalam: അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
- 24
English: I said, O my God, take me not away in the midst of my days: your years are throughout all generations.
Malayalam: എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
- 25
English: Of old have you laid the foundation of the earth: and the heavens are the work of your hands.
Malayalam: പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
- 26
English: They shall perish, but you shall endure: yea, all of them shall wax old like a garment; as a vesture shall you change them, and they shall be changed:
Malayalam: അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
- 27
English: But you are the same, and your years shall have no end.
Malayalam: നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.
- 28
English: The children of your servants shall continue, and their seed shall be established before you.
Malayalam: നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.