English & Malayalam Bible

Psalms 94

സങ്കീർത്തനങ്ങൾ 94

  1. 1

    English: O Lord God, to whom vengeance belongs; O God, to whom vengeance belongs, show yourself.

    Malayalam: പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.

    Big screen
  2. 2

    English: Lift up yourself, you judge of the earth: render a reward to the proud.

    Malayalam: ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.

    Big screen
  3. 3

    English: LORD, how long shall the wicked, how long shall the wicked triumph?

    Malayalam: യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?

    Big screen
  4. 4

    English: How long shall they utter and speak hard things? and all the workers of iniquity boast themselves?

    Malayalam: അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.

    Big screen
  5. 5

    English: They break in pieces your people, O LORD, and afflict yours heritage.

    Malayalam: യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.

    Big screen
  6. 6

    English: They slay the widow and the stranger, and murder the fatherless.

    Malayalam: അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.

    Big screen
  7. 7

    English: Yet they say, The LORD shall not see, neither shall the God of Jacob regard it.

    Malayalam: യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.

    Big screen
  8. 8

    English: Understand, all of you brutish among the people: and all of you fools, when will all of you be wise?

    Malayalam: ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?

    Big screen
  9. 9

    English: He that planted the ear, shall he not hear? he that formed the eye, shall he not see?

    Malayalam: ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?

    Big screen
  10. 10

    English: He that chastises the heathen, shall not he correct? he that teaches man knowledge, shall not he know?

    Malayalam: ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ? അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?

    Big screen
  11. 11

    English: The LORD knows the thoughts of man, that they are vanity.

    Malayalam: മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.

    Big screen
  12. 12

    English: Blessed is the man whom you chasten, O LORD, and teach him out of your law;

    Malayalam: യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു

    Big screen
  13. 13

    English: That you may give him rest from the days of adversity, until the pit be dug for the wicked.

    Malayalam: നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

    Big screen
  14. 14

    English: For the LORD will not cast off his people, neither will he forsake his inheritance.

    Malayalam: യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.

    Big screen
  15. 15

    English: But judgment shall return unto righteousness: and all the upright in heart shall follow it.

    Malayalam: ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.

    Big screen
  16. 16

    English: Who will rise up for me against the evildoers? or who will stand up for me against the workers of iniquity?

    Malayalam: ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?

    Big screen
  17. 17

    English: Unless the LORD had been my help, my soul had almost dwelt in silence.

    Malayalam: യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൌനവാസം ചെയ്യുമായിരുന്നു.

    Big screen
  18. 18

    English: When I said, My foot slips; your mercy, O LORD, held me up.

    Malayalam: എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.

    Big screen
  19. 19

    English: In the multitude of my thoughts within me your comforts delight my soul.

    Malayalam: എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.

    Big screen
  20. 20

    English: Shall the throne of iniquity have fellowship with you, which frames mischief by a law?

    Malayalam: നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?

    Big screen
  21. 21

    English: They gather themselves together against the soul of the righteous, and condemn the innocent blood.

    Malayalam: നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.

    Big screen
  22. 22

    English: But the LORD is my defence; and my God is the rock of my refuge.

    Malayalam: എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.

    Big screen
  23. 23

    English: And he shall bring upon them their own iniquity, and shall cut them off in their own wickedness; yea, the LORD our God shall cut them off.

    Malayalam: അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.

    Big screen