English & Malayalam Bible

Psalms 93

സങ്കീർത്തനങ്ങൾ 93

  1. 1

    English: The LORD reigns, he is clothed with majesty; the LORD is clothed with strength, wherewith he has girded himself: the world also is established, that it cannot be moved.

    Malayalam: യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു.

    Big screen
  2. 2

    English: Your throne is established of old: you are from everlasting.

    Malayalam: നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.

    Big screen
  3. 3

    English: The floods have lifted up, O LORD, the floods have lifted up their voice; the floods lift up their waves.

    Malayalam: യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.

    Big screen
  4. 4

    English: The LORD on high is mightier than the noise of many waters, yea, than the mighty waves of the sea.

    Malayalam: സമുദ്രത്തിലെ വൻ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.

    Big screen
  5. 5

    English: Your testimonies are very sure: holiness becomes yours house, O LORD, for ever.

    Malayalam: നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.

    Big screen