English & Malayalam Bible

Psalms 92

സങ്കീർത്തനങ്ങൾ 92

  1. 1

    English: IT IS A GOOD THING TO GIVE THANKS UNTO THE LORD, AND TO SING PRAISES UNTO Your NAME, O MOST HIGH:

    Malayalam: യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും

    Big screen
  2. 2

    English: To show forth your loving kindness in the morning, and your faithfulness every night,

    Malayalam: പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും

    Big screen
  3. 3

    English: Upon an instrument of ten strings, and upon the psaltery; upon the harp with a solemn sound.

    Malayalam: രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു.

    Big screen
  4. 4

    English: For you, LORD, have made me glad through your work: I will triumph in the works of your hands.

    Malayalam: യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.

    Big screen
  5. 5

    English: O LORD, how great are your works! and your thoughts are very deep.

    Malayalam: യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.

    Big screen
  6. 6

    English: A brutish man knows not; neither does a fool understand this.

    Malayalam: മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.

    Big screen
  7. 7

    English: When the wicked spring as the grass, and when all the workers of iniquity do flourish; it is that they shall be destroyed for ever:

    Malayalam: ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.

    Big screen
  8. 8

    English: But you, LORD, are most high for evermore.

    Malayalam: നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.

    Big screen
  9. 9

    English: For, lo, yours enemies, O LORD, for, lo, yours enemies shall perish; all the workers of iniquity shall be scattered.

    Malayalam: യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.

    Big screen
  10. 10

    English: But my horn shall you exalt like the horn of an unicorn : I shall be anointed with fresh oil.

    Malayalam: എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.

    Big screen
  11. 11

    English: Mine eye also shall see my desire on mine enemies, and mine ears shall hear my desire of the wicked that rise up against me.

    Malayalam: എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.

    Big screen
  12. 12

    English: The righteous shall flourish like the palm tree: he shall grow like a cedar in Lebanon.

    Malayalam: നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.

    Big screen
  13. 13

    English: Those that be planted in the house of the LORD shall flourish in the courts of our God.

    Malayalam: യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.

    Big screen
  14. 14

    English: They shall still bring forth fruit in old age; they shall be fat and flourishing;

    Malayalam: വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.

    Big screen
  15. 15

    English: To show that the LORD is upright: he is my rock, and there is no unrighteousness in him.

    Malayalam: യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.

    Big screen