English & Malayalam Bible

Psalms 88

സങ്കീർത്തനങ്ങൾ 88

  1. 1

    English: O lord God of my salvation, I have cried day and night before you:

    Malayalam: എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;

    Big screen
  2. 2

    English: Let my prayer come before you: incline yours ear unto my cry;

    Malayalam: എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.

    Big screen
  3. 3

    English: For my soul is full of troubles: and my life draws nigh unto the grave.

    Malayalam: എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.

    Big screen
  4. 4

    English: I am counted with them that go down into the pit: I am as a man that has no strength:

    Malayalam: കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.

    Big screen
  5. 5

    English: Free among the dead, like the slain that lie in the grave, whom you remember no more: and they are cut off from your hand.

    Malayalam: ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.

    Big screen
  6. 6

    English: You have laid me in the low pit, in darkness, in the deeps.

    Malayalam: നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.

    Big screen
  7. 7

    English: Your wrath lies hard upon me, and you have afflicted me with all your waves. Selah.

    Malayalam: നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.

    Big screen
  8. 8

    English: You have put away mine acquaintance far from me; you have made me an abomination unto them: I am shut up, and I cannot come forth.

    Malayalam: എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവർക്കു വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.

    Big screen
  9. 9

    English: Mine eye mourns by reason of affliction: LORD, I have called daily upon you, I have stretched out my hands unto you.

    Malayalam: എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.

    Big screen
  10. 10

    English: Will you show wonders to the dead? shall the dead arise and praise you? Selah.

    Malayalam: നീ മരിച്ചവർക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.

    Big screen
  11. 11

    English: Shall your loving kindness be declared in the grave? or your faithfulness in destruction?

    Malayalam: ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?

    Big screen
  12. 12

    English: Shall your wonders be known in the dark? and your righteousness in the land of forgetfulness?

    Malayalam: അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?

    Big screen
  13. 13

    English: But unto you have I cried, O LORD; and in the morning shall my prayer prevent you.

    Malayalam: എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.

    Big screen
  14. 14

    English: LORD, why cast you off my soul? why hide you your face from me?

    Malayalam: യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?

    Big screen
  15. 15

    English: I am afflicted and ready to die from my youth up: while I suffer your terrors I am distracted.

    Malayalam: ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.

    Big screen
  16. 16

    English: Your fierce wrath goes over me; your terrors have cut me off.

    Malayalam: നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.

    Big screen
  17. 17

    English: They came round about me daily like water; they compassed me about together.

    Malayalam: അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.

    Big screen
  18. 18

    English: Lover and friend have you put far from me, and mine acquaintance into darkness.

    Malayalam: സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ അന്ധകാരമത്രേ.

    Big screen