English & Malayalam Bible

Psalms 87

സങ്കീർത്തനങ്ങൾ 87

  1. 1

    English: His foundation is in the holy mountains.

    Malayalam: യഹോവ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ച നഗരത്തെ,

    Big screen
  2. 2

    English: The LORD loves the gates of Zion more than all the dwellings of Jacob.

    Malayalam: സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.

    Big screen
  3. 3

    English: Glorious things are spoken of you, O city of God. Selah.

    Malayalam: ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ.

    Big screen
  4. 4

    English: I will make mention of Rahab and Babylon to them that know me: behold Philistia, and Tyre, with Ethiopia; this man was born there.

    Malayalam: ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു.

    Big screen
  5. 5

    English: And of Zion it shall be said, This and that man was born in her: and the highest himself shall establish her.

    Malayalam: ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.

    Big screen
  6. 6

    English: The LORD shall count, when he writes up the people, that this man was born there. Selah.

    Malayalam: യഹോവ വംശങ്ങളെ എഴുതുമ്പോൾ: ഇവൻ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.

    Big screen
  7. 7

    English: As well the singers as the players on instruments shall be there: all my springs are in you.

    Malayalam: എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

    Big screen