English & Malayalam Bible

Psalms 72

സങ്കീർത്തനങ്ങൾ 72

  1. 1

    English: Give the king your judgments, O God, and your righteousness unto the king's son.

    Malayalam: ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.

    Big screen
  2. 2

    English: He shall judge your people with righteousness, and your poor with judgment.

    Malayalam: അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.

    Big screen
  3. 3

    English: The mountains shall bring peace to the people, and the little hills, by righteousness.

    Malayalam: നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.

    Big screen
  4. 4

    English: He shall judge the poor of the people, he shall save the children of the needy, and shall break in pieces the oppressor.

    Malayalam: ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;

    Big screen
  5. 5

    English: They shall fear you as long as the sun and moon endure, throughout all generations.

    Malayalam: സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

    Big screen
  6. 6

    English: He shall come down like rain upon the mown grass: as showers that water the earth.

    Malayalam: അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.

    Big screen
  7. 7

    English: In his days shall the righteous flourish; and abundance of peace so long as the moon endures.

    Malayalam: അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

    Big screen
  8. 8

    English: He shall have dominion also from sea to sea, and from the river unto the ends of the earth.

    Malayalam: അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

    Big screen
  9. 9

    English: They that dwell in the wilderness shall bow before him; and his enemies shall lick the dust.

    Malayalam: മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.

    Big screen
  10. 10

    English: The kings of Tarshish and of the isles shall bring presents: the kings of Sheba and Seba shall offer gifts.

    Malayalam: തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.

    Big screen
  11. 11

    English: Yea, all kings shall fall down before him: all nations shall serve him.

    Malayalam: സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.

    Big screen
  12. 12

    English: For he shall deliver the needy when he cries; the poor also, and him that has no helper.

    Malayalam: അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

    Big screen
  13. 13

    English: He shall spare the poor and needy, and shall save the souls of the needy.

    Malayalam: എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.

    Big screen
  14. 14

    English: He shall redeem their soul from deceit and violence: and precious shall their blood be in his sight.

    Malayalam: അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.

    Big screen
  15. 15

    English: And he shall live, and to him shall be given of the gold of Sheba: prayer also shall be made for him continually; and daily shall he be praised.

    Malayalam: അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.

    Big screen
  16. 16

    English: There shall be an handful of corn in the earth upon the top of the mountains; the fruit thereof shall shake like Lebanon: and they of the city shall flourish like grass of the earth.

    Malayalam: ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.

    Big screen
  17. 17

    English: His name shall endure for ever: his name shall be continued as long as the sun: and men shall be blessed in him: all nations shall call him blessed.

    Malayalam: അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.

    Big screen
  18. 18

    English: Blessed be the LORD God, the God of Israel, who only does wondrous things.

    Malayalam: താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

    Big screen
  19. 19

    English: And blessed be his glorious name for ever: and let the whole earth be filled with his glory; Amen, and Amen.

    Malayalam: അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.

    Big screen
  20. 20

    English: The prayers of David the son of Jesse are ended.

    Malayalam: യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ, അവസാനിച്ചിരിക്കുന്നു.

    Big screen