English & Malayalam Bible

Psalms 73

സങ്കീർത്തനങ്ങൾ 73

  1. 1

    English: Truly God is good to Israel, even to such as are of a clean heart.

    Malayalam: ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം.

    Big screen
  2. 2

    English: But as for me, my feet were almost gone; my steps had well nigh slipped.

    Malayalam: എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി.

    Big screen
  3. 3

    English: For I was envious at the foolish, when I saw the prosperity of the wicked.

    Malayalam: ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.

    Big screen
  4. 4

    English: For there are no bands in their death: but their strength is firm.

    Malayalam: അവർക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.

    Big screen
  5. 5

    English: They are not in trouble as other men; neither are they plagued like other men.

    Malayalam: അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.

    Big screen
  6. 6

    English: Therefore pride compasses them about as a chain; violence covers them as a garment.

    Malayalam: ആകയാൽ ഡംഭം അവർക്കു മാലയായിരിക്കുന്നു; ബലാൽക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.

    Big screen
  7. 7

    English: Their eyes stand out with fatness: they have more than heart could wish.

    Malayalam: അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.

    Big screen
  8. 8

    English: They are corrupt, and speak wickedly concerning oppression: they speak loftily.

    Malayalam: അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.

    Big screen
  9. 9

    English: They set their mouth against the heavens, and their tongue walks through the earth.

    Malayalam: അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.

    Big screen
  10. 10

    English: Therefore his people return here: and waters of a full cup are wrung out to them.

    Malayalam: അതുകൊണ്ടു അവർ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.

    Big screen
  11. 11

    English: And they say, How does God know? and is there knowledge in the most High?

    Malayalam: ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.

    Big screen
  12. 12

    English: Behold, these are the ungodly, who prosper in the world; they increase in riches.

    Malayalam: ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു.

    Big screen
  13. 13

    English: Verily I have cleansed my heart in vain, and washed my hands in innocence.

    Malayalam: എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.

    Big screen
  14. 14

    English: For all the day long have I been plagued, and chastened every morning.

    Malayalam: ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.

    Big screen
  15. 15

    English: If I say, I will speak thus; behold, I should offend against the generation of your children.

    Malayalam: ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.

    Big screen
  16. 16

    English: When I thought to know this, it was too painful for me;

    Malayalam: ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;

    Big screen
  17. 17

    English: Until I went into the sanctuary of God; then understood I their end.

    Malayalam: ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.

    Big screen
  18. 18

    English: Surely you did set them in slippery places: you casted them down into destruction.

    Malayalam: നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.

    Big screen
  19. 19

    English: How are they brought into desolation, as in a moment! they are utterly consumed with terrors.

    Malayalam: എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.

    Big screen
  20. 20

    English: As a dream when one awakes; so, O Lord, when you awake, you shall despise their image.

    Malayalam: ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.

    Big screen
  21. 21

    English: Thus my heart was grieved, and I was pricked in my reins.

    Malayalam: ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ

    Big screen
  22. 22

    English: So foolish was I, and ignorant: I was as a beast before you.

    Malayalam: ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.

    Big screen
  23. 23

    English: Nevertheless I am continually with you: you have held me by my right hand.

    Malayalam: എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.

    Big screen
  24. 24

    English: You shall guide me with your counsel, and afterward receive me to glory.

    Malayalam: നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.

    Big screen
  25. 25

    English: Whom have I in heaven but you? and there is none upon earth that I desire beside you.

    Malayalam: സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.

    Big screen
  26. 26

    English: My flesh and my heart fails: but God is the strength of my heart, and my portion for ever.

    Malayalam: എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.

    Big screen
  27. 27

    English: For, lo, they that are far from you shall perish: you have destroyed all them that go a whoring from you.

    Malayalam: ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.

    Big screen
  28. 28

    English: But it is good for me to draw near to God: I have put my trust in the Lord GOD, that I may declare all your works.

    Malayalam: എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.

    Big screen