English & Malayalam Bible

Psalms 62

സങ്കീർത്തനങ്ങൾ 62

  1. 1

    English: Truly my soul waits upon God: from him comes my salvation.

    Malayalam: എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.

    Big screen
  2. 2

    English: He only is my rock and my salvation; he is my defence; I shall not be greatly moved.

    Malayalam: അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.

    Big screen
  3. 3

    English: How long will all of you imagine mischief against a man? all of you shall be slain all of you: as a bowing wall shall all of you be, and as a tottering fence.

    Malayalam: നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?

    Big screen
  4. 4

    English: They only consult to cast him down from his excellency: they delight in lies: they bless with their mouth, but they curse inwardly. Selah.

    Malayalam: അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ.

    Big screen
  5. 5

    English: My soul, wait you only upon God; for my expectation is from him.

    Malayalam: എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.

    Big screen
  6. 6

    English: He only is my rock and my salvation: he is my defence; I shall not be moved.

    Malayalam: അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.

    Big screen
  7. 7

    English: In God is my salvation and my glory: the rock of my strength, and my refuge, is in God.

    Malayalam: എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.

    Big screen
  8. 8

    English: Trust in him at all times; all of you people, pour out your heart before him: God is a refuge for us. Selah.

    Malayalam: ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

    Big screen
  9. 9

    English: Surely men of low degree are vanity, and men of high degree are a lie: to be laid in the balance, they are altogether lighter than vanity.

    Malayalam: സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.

    Big screen
  10. 10

    English: Trust not in oppression, and become not vain in robbery: if riches increase, set not your heart upon them.

    Malayalam: പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;

    Big screen
  11. 11

    English: God has spoken once; twice have I heard this; that power belongs unto God.

    Malayalam: ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.

    Big screen
  12. 12

    English: Also unto you, O Lord, belongs mercy: for you render to every man according to his work.

    Malayalam: കർത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

    Big screen