English & Malayalam Bible

Psalms 61

സങ്കീർത്തനങ്ങൾ 61

  1. 1

    English: Hear my cry, O God; attend unto my prayer.

    Malayalam: ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ. എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.

    Big screen
  2. 2

    English: From the end of the earth will I cry unto you, when my heart is overwhelmed: lead me to the rock that is higher than I.

    Malayalam: എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.

    Big screen
  3. 3

    English: For you have been a shelter for me, and a strong tower from the enemy.

    Malayalam: നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.

    Big screen
  4. 4

    English: I will abide in your tabernacle for ever: I will trust in the covert of your wings. Selah.

    Malayalam: ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.

    Big screen
  5. 5

    English: For you, O God, have heard my vows: you have given me the heritage of those that fear your name.

    Malayalam: ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.

    Big screen
  6. 6

    English: You will prolong the king's life: and his years as many generations.

    Malayalam: നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.

    Big screen
  7. 7

    English: He shall abide before God for ever: O prepare mercy and truth, which may preserve him.

    Malayalam: അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,

    Big screen
  8. 8

    English: So will I sing praise unto your name for ever, that I may daily perform my vows.

    Malayalam: അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.

    Big screen