English & Malayalam Bible

Psalms 55

സങ്കീർത്തനങ്ങൾ 55

  1. 1

    English: Give ear to my prayer, O God; and hide not yourself from my supplication.

    Malayalam: ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.

    Big screen
  2. 2

    English: Attend unto me, and hear me: I mourn in my complaint, and make a noise;

    Malayalam: എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.

    Big screen
  3. 3

    English: Because of the voice of the enemy, because of the oppression of the wicked: for they cast iniquity upon me, and in wrath they hate me.

    Malayalam: അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

    Big screen
  4. 4

    English: My heart is sore pained within me: and the terrors of death are fallen upon me.

    Malayalam: എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.

    Big screen
  5. 5

    English: Fearfulness and trembling are come upon me, and horror has overwhelmed me.

    Malayalam: ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.

    Big screen
  6. 6

    English: And I said, Oh that I had wings like a dove! for then would I fly away, and be at rest.

    Malayalam: പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.

    Big screen
  7. 7

    English: Lo, then would I wander far off, and remain in the wilderness. Selah.

    Malayalam: അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.

    Big screen
  8. 8

    English: I would hasten my escape from the windy storm and tempest.

    Malayalam: കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!

    Big screen
  9. 9

    English: Destroy, O Lord, and divide their tongues: for I have seen violence and strife in the city.

    Malayalam: കർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.

    Big screen
  10. 10

    English: Day and night they go about it upon the walls thereof: mischief also and sorrow are in the midst of it.

    Malayalam: രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.

    Big screen
  11. 11

    English: Wickedness is in the midst thereof: deceit and guile depart not from her streets.

    Malayalam: ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

    Big screen
  12. 12

    English: For it was not an enemy that reproached me; then I could have borne it: neither was it he that hated me that did magnify himself against me; then I would have hid myself from him:

    Malayalam: എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.

    Big screen
  13. 13

    English: But it was you, a man mine equal, my guide, and mine acquaintance.

    Malayalam: നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

    Big screen
  14. 14

    English: We took sweet counsel together, and walked unto the house of God in company.

    Malayalam: നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.

    Big screen
  15. 15

    English: Let death seize upon them, and let them go down quick into hell: for wickedness is in their dwellings, and among them.

    Malayalam: മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.

    Big screen
  16. 16

    English: As for me, I will call upon God; and the LORD shall save me.

    Malayalam: ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.

    Big screen
  17. 17

    English: Evening, and morning, and at noon, will I pray, and cry aloud: and he shall hear my voice.

    Malayalam: ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.

    Big screen
  18. 18

    English: He has delivered my soul in peace from the battle that was against me: for there were many with me.

    Malayalam: എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;

    Big screen
  19. 19

    English: God shall hear, and afflict them, even he that abides of old. Selah. Because they have no changes, therefore they fear not God.

    Malayalam: ദൈവം കേട്ടു അവർക്കു ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ. സേലാ. അവർക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.

    Big screen
  20. 20

    English: He has put forth his hands against such as be at peace with him: he has broken his covenant.

    Malayalam: തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു.

    Big screen
  21. 21

    English: The words of his mouth were smoother than butter, but war was in his heart: his words were softer than oil, yet were they drawn swords.

    Malayalam: അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

    Big screen
  22. 22

    English: Cast your burden upon the LORD, and he shall sustain you: he shall never suffer the righteous to be moved.

    Malayalam: നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല.

    Big screen
  23. 23

    English: But you, O God, shall bring them down into the pit of destruction: bloody and deceitful men shall not live out half their days; but I will trust in you.

    Malayalam: ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.

    Big screen