English & Malayalam Bible

Psalms 56

സങ്കീർത്തനങ്ങൾ 56

  1. 1

    English: Be merciful unto me, O God: for man would swallow me up; he fighting daily oppresses me.

    Malayalam: ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു

    Big screen
  2. 2

    English: Mine enemies would daily swallow me up: for they be many that fight against me, O you most High.

    Malayalam: എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.

    Big screen
  3. 3

    English: What time I am afraid, I will trust in you.

    Malayalam: ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.

    Big screen
  4. 4

    English: In God I will praise his word, in God I have put my trust; I will not fear what flesh can do unto me.

    Malayalam: ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?

    Big screen
  5. 5

    English: Every day they shift my words: all their thoughts are against me for evil.

    Malayalam: ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.

    Big screen
  6. 6

    English: They gather themselves together, they hide themselves, they mark my steps, when they wait for my soul.

    Malayalam: അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

    Big screen
  7. 7

    English: Shall they escape by iniquity? in yours anger cast down the people, O God.

    Malayalam: നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.

    Big screen
  8. 8

    English: You tell my wanderings: put you my tears into your bottle: are they not in your book?

    Malayalam: നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?

    Big screen
  9. 9

    English: When I cry unto you, then shall mine enemies turn back: this I know; for God is for me.

    Malayalam: ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു.

    Big screen
  10. 10

    English: In God will I praise his word: in the LORD will I praise his word.

    Malayalam: ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.

    Big screen
  11. 11

    English: In God have I put my trust: I will not be afraid what man can do unto me.

    Malayalam: ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?

    Big screen
  12. 12

    English: Your vows are upon me, O God: I will render praises unto you.

    Malayalam: ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.

    Big screen
  13. 13

    English: For you have delivered my soul from death: will not you deliver my feet from falling, that I may walk before God in the light of the living?

    Malayalam: ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

    Big screen