English & Malayalam Bible

Psalms 54

സങ്കീർത്തനങ്ങൾ 54

  1. 1

    English: Save me, O God, by your name, and judge me by your strength.

    Malayalam: ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.

    Big screen
  2. 2

    English: Hear my prayer, O God; give ear to the words of my mouth.

    Malayalam: ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.

    Big screen
  3. 3

    English: For strangers are risen up against me, and oppressors seek after my soul: they have not set God before them. Selah.

    Malayalam: അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.

    Big screen
  4. 4

    English: Behold, God is mine helper: the Lord is with them that uphold my soul.

    Malayalam: ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.

    Big screen
  5. 5

    English: He shall reward evil unto mine enemies: cut them off in your truth.

    Malayalam: അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.

    Big screen
  6. 6

    English: I will freely sacrifice unto you: I will praise your name, O LORD; for it is good.

    Malayalam: സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും.

    Big screen
  7. 7

    English: For he has delivered me out of all trouble: and mine eye has seen his desire upon mine enemies.

    Malayalam: അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.

    Big screen