English & Malayalam Bible
Psalms 36
സങ്കീർത്തനങ്ങൾ 36
- 1
English: The transgression of the wicked says within my heart, that there is no fear of God before his eyes.
Malayalam: ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
- 2
English: For he flatters himself in his own eyes, until his iniquity be found to be hateful.
Malayalam: തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.
- 3
English: The words of his mouth are iniquity and deceit: he has left off to be wise, and to do good.
Malayalam: അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
- 4
English: He devises mischief upon his bed; he sets himself in a way that is not good; he detests not evil.
Malayalam: അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.
- 5
English: Your mercy, O LORD, is in the heavens; and your faithfulness reachs unto the clouds.
Malayalam: യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
- 6
English: Your righteousness is like the great mountains; your judgments are a great deep: O LORD, you preserve man and beast.
Malayalam: നിന്റെ നീതി ദിവ്യപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
- 7
English: How excellent is your loving kindness, O God! therefore the children of men put their trust under the shadow of your wings.
Malayalam: ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
- 8
English: They shall be abundantly satisfied with the fatness of your house; and you shall make them drink of the river of your pleasures.
Malayalam: നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
- 9
English: For with you is the fountain of life: in your light shall we see light.
Malayalam: നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
- 10
English: O continue your loving kindness unto them that know you; and your righteousness to the upright in heart.
Malayalam: നിന്നെ അറിയുന്നവർക്കു നിന്റെ ദയയും ഹൃദയപരമാർത്ഥികൾക്കു നിന്റെ നീതിയും ദീർഘമാക്കേണമേ.
- 11
English: Let not the foot of pride come against me, and let not the hand of the wicked remove me.
Malayalam: ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
- 12
English: There are the workers of iniquity fallen: they are cast down, and shall not be able to rise.
Malayalam: ദുഷ്‌പ്രവൃത്തിക്കാർ അവിടെത്തന്നേ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാൻ കഴിയുന്നതുമില്ല.