English & Malayalam Bible
Psalms 121
സങ്കീർത്തനങ്ങൾ 121
- 1
English: I will lift up mine eyes unto the hills, from whence comes my help.
Malayalam: ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
- 2
English: My help comes from the LORD, which made heaven and earth.
Malayalam: എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
- 3
English: He will not suffer your foot to be moved: he that keeps you will not slumber.
Malayalam: നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
- 4
English: Behold, he that keeps Israel shall neither slumber nor sleep.
Malayalam: യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
- 5
English: The LORD is your keeper: the LORD is your shade upon your right hand.
Malayalam: യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
- 6
English: The sun shall not strike you by day, nor the moon by night.
Malayalam: പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
- 7
English: The LORD shall preserve you from all evil: he shall preserve your soul.
Malayalam: യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
- 8
English: The LORD shall preserve your going out and your coming in from this time forth, and even for evermore.
Malayalam: യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.