English & Malayalam Bible

Psalms 122

സങ്കീർത്തനങ്ങൾ 122

  1. 1

    English: I was glad when they said unto me, Let us go into the house of the LORD.

    Malayalam: യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

    Big screen
  2. 2

    English: Our feet shall stand within your gates, O Jerusalem.

    Malayalam: യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.

    Big screen
  3. 3

    English: Jerusalem is built as a city that is compact together:

    Malayalam: തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!

    Big screen
  4. 4

    English: Where the tribes go up, the tribes of the LORD, unto the testimony of Israel, to give thanks unto the name of the LORD.

    Malayalam: അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാൻ കയറിച്ചെല്ലുന്നു.

    Big screen
  5. 5

    English: For there are set thrones of judgment, the thrones of the house of David.

    Malayalam: അവിടെ ന്യായാസനങ്ങൾ, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.

    Big screen
  6. 6

    English: Pray for the peace of Jerusalem: they shall prosper that love you.

    Malayalam: യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.

    Big screen
  7. 7

    English: Peace be within your walls, and prosperity within your palaces.

    Malayalam: നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.

    Big screen
  8. 8

    English: For my brethren and companions' sakes, I will now say, Peace be within you.

    Malayalam: എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.

    Big screen
  9. 9

    English: Because of the house of the LORD our God I will seek your good.

    Malayalam: നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.

    Big screen