English & Malayalam Bible
Psalms 107
സങ്കീർത്തനങ്ങൾ 107
- 1
English: O give thanks unto the LORD, for he is good: for his mercy endures for ever.
Malayalam: യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
- 2
English: Let the redeemed of the LORD say so, whom he has redeemed from the hand of the enemy;
Malayalam: യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
- 3
English: And gathered them out of the lands, from the east, and from the west, from the north, and from the south.
Malayalam: ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
- 4
English: They wandered in the wilderness in a solitary way; they found no city to dwell in.
Malayalam: അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
- 5
English: Hungry and thirsty, their soul fainted in them.
Malayalam: അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
- 6
English: Then they cried unto the LORD in their trouble, and he delivered them out of their distresses.
Malayalam: അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
- 7
English: And he led them forth by the right way, that they might go to a city of habitation.
Malayalam: അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി.
- 8
English: Oh that men would praise the LORD for his goodness, and for his wonderful works to the children of men!
Malayalam: അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
- 9
English: For he satisfies the longing soul, and fills the hungry soul with goodness.
Malayalam: അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
- 10
English: Such as sit in darkness and in the shadow of death, being bound in affliction and iron;
Malayalam: ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
- 11
English: Because they rebelled against the words of God, and contemned the counsel of the most High:
Malayalam: അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
- 12
English: Therefore he brought down their heart with labour; they fell down, and there was none to help.
Malayalam: അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
- 13
English: Then they cried unto the LORD in their trouble, and he saved them out of their distresses.
Malayalam: അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു.
- 14
English: He brought them out of darkness and the shadow of death, and brake their bands in two.
Malayalam: അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
- 15
English: Oh that men would praise the LORD for his goodness, and for his wonderful works to the children of men!
Malayalam: അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
- 16
English: For he has broken the gates of brass, and cut the bars of iron in two.
Malayalam: അവൻ താമ്രകതകുകളെ തകർത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
- 17
English: Fools because of their transgression, and because of their iniquities, are afflicted.
Malayalam: ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
- 18
English: Their soul detests all manner of food; and they draw near unto the gates of death.
Malayalam: അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.
- 19
English: Then they cry unto the LORD in their trouble, and he saves them out of their distresses.
Malayalam: അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
- 20
English: He sent his word, and healed them, and delivered them from their destructions.
Malayalam: അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
- 21
English: Oh that men would praise the LORD for his goodness, and for his wonderful works to the children of men!
Malayalam: അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
- 22
English: And let them sacrifice the sacrifices of thanksgiving, and declare his works with rejoicing.
Malayalam: അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണ്ണിക്കയും ചെയ്യട്ടെ.
- 23
English: They that go down to the sea in ships, that do business in great waters;
Malayalam: കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
- 24
English: These see the works of the LORD, and his wonders in the deep.
Malayalam: അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
- 25
English: For he commands, and raises the stormy wind, which lifts up the waves thereof.
Malayalam: അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
- 26
English: They mount up to the heaven, they go down again to the depths: their soul is melted because of trouble.
Malayalam: അവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
- 27
English: They reel back and forth, and stagger like a drunken man, and are at their know's end.
Malayalam: അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
- 28
English: Then they cry unto the LORD in their trouble, and he brings them out of their distresses.
Malayalam: അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
- 29
English: He makes the storm a calm, so that the waves thereof are still.
Malayalam: അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
- 30
English: Then are they glad because they be quiet; so he brings them unto their desired haven.
Malayalam: ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
- 31
English: Oh that men would praise the LORD for his goodness, and for his wonderful works to the children of men!
Malayalam: അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
- 32
English: Let them exalt him also in the congregation of the people, and praise him in the assembly of the elders.
Malayalam: അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടേ.
- 33
English: He turns rivers into a wilderness, and the fountains into dry ground;
Malayalam: നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും
- 34
English: A fruitful land into barrenness, for the wickedness of them that dwell therein.
Malayalam: നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.
- 35
English: He turns the wilderness into a standing water, and dry ground into fountains.
Malayalam: അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
- 36
English: And there he makes the hungry to dwell, that they may prepare a city for habitation;
Malayalam: വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
- 37
English: And sow the fields, and plant vineyards, which may yield fruits of increase.
Malayalam: മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
- 38
English: He blesses them also, so that they are multiplied greatly; and suffers not their cattle to decrease.
Malayalam: അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
- 39
English: Again, they are diminished and brought low through oppression, affliction, and sorrow.
Malayalam: പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
- 40
English: He pours contempt upon princes, and causes them to wander in the wilderness, where there is no way.
Malayalam: അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
- 41
English: Yet sets he the poor on high from affliction, and makes him families like a flock.
Malayalam: അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
- 42
English: The righteous shall see it, and rejoice: and all iniquity shall stop her mouth.
Malayalam: നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും.
- 43
English: Whoso is wise, and will observe these things, even they shall understand the loving kindness of the LORD.
Malayalam: ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.