Malayalam Bible

സങ്കീർത്തനങ്ങൾ 107

വലിയ സ്ക്രീൻ
  1. 1യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  2. 2യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  3. 3ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  4. 4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  5. 5അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  6. 6അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  7. 7അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  8. 8അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  9. 9അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  10. 10ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  11. 11അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  12. 12അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  13. 13അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  14. 14അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  15. 15അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  16. 16അവൻ താമ്രകതകുകളെ തകർത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  17. 17ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  18. 18അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  19. 19അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  20. 20അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  21. 21അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  22. 22അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണ്ണിക്കയും ചെയ്യട്ടെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  23. 23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  24. 24അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  25. 25അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  26. 26അവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  27. 27അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  28. 28അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  29. 29അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  30. 30ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  31. 31അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  32. 32അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടേ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  33. 33നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  34. 34നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  35. 35അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  36. 36വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  37. 37മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  38. 38അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  39. 39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  40. 40അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  41. 41അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  42. 42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  43. 43ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.
    വചനം തുറക്കുക
    വലിയ സ്ക്രീൻ