English & Malayalam Bible
Psalms 105
സങ്കീർത്തനങ്ങൾ 105
- 1
English: O give thanks unto the LORD; call upon his name: make known his deeds among the people.
Malayalam: യഹോവെക്കു സ്തോത്രംചെയ്‍വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
- 2
English: Sing unto him, sing psalms unto him: talk all of you of all his wondrous works.
Malayalam: അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.
- 3
English: Glory all of you in his holy name: let the heart of them rejoice that seek the LORD.
Malayalam: അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
- 4
English: Seek the LORD, and his strength: seek his face evermore.
Malayalam: യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
- 5
English: Remember his marvellous works that he has done; his wonders, and the judgments of his mouth;
Malayalam: അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
- 6
English: O all of you seed of Abraham his servant, all of you children of Jacob his chosen.
Malayalam: അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
- 7
English: He is the LORD our God: his judgments are in all the earth.
Malayalam: അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു.
- 8
English: He has remembered his covenant for ever, the word which he commanded to a thousand generations.
Malayalam: അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.
- 9
English: Which covenant he made with Abraham, and his oath unto Isaac;
Malayalam: അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
- 10
English: And confirmed the same unto Jacob for a law, and to Israel for an everlasting covenant:
Malayalam: അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
- 11
English: Saying, Unto you will I give the land of Canaan, the lot of your inheritance:
Malayalam: നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻ ദേശം തരും എന്നരുളിച്ചെയ്തു.
- 12
English: When they were but a few men in number; yea, very few, and strangers in it.
Malayalam: അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
- 13
English: When they went from one nation to another, from one kingdom to another people;
Malayalam: അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
- 14
English: He suffered no man to do them wrong: yea, he reproved kings for their sakes;
Malayalam: അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
- 15
English: Saying, Touch not mine anointed, and do my prophets no harm.
Malayalam: എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
- 16
English: Moreover he called for a famine upon the land: he brake the whole staff of bread.
Malayalam: അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
- 17
English: He sent a man before them, even Joseph, who was sold for a servant:
Malayalam: അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
- 18
English: Whose feet they hurt with fetters: he was laid in iron:
Malayalam: യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
- 19
English: Until the time that his word came: the word of the LORD tried him.
Malayalam: അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
- 20
English: The king sent and loosed him; even the ruler of the people, and let him go free.
Malayalam: രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
- 21
English: He made him lord of his house, and ruler of all his substance:
Malayalam: അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
- 22
English: To bind his princes at his pleasure; and teach his senators wisdom.
Malayalam: തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
- 23
English: Israel also came into Egypt; and Jacob sojourned in the land of Ham.
Malayalam: അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.
- 24
English: And he increased his people greatly; and made them stronger than their enemies.
Malayalam: ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
- 25
English: He turned their heart to hate his people, to deal subtlely with his servants.
Malayalam: തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
- 26
English: He sent Moses his servant; and Aaron whom he had chosen.
Malayalam: അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
- 27
English: They showed his signs among them, and wonders in the land of Ham.
Malayalam: ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
- 28
English: He sent darkness, and made it dark; and they rebelled not against his word.
Malayalam: അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
- 29
English: He turned their waters into blood, and slew their fish.
Malayalam: അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
- 30
English: Their land brought forth frogs in abundance, in the chambers of their kings.
Malayalam: അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
- 31
English: He spoke, and there came divers sorts of flies, and lice in all their coasts.
Malayalam: അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
- 32
English: He gave them hail for rain, and flaming fire in their land.
Malayalam: അവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
- 33
English: He stroke their vines also and their fig trees; and brake the trees of their coasts.
Malayalam: അവൻ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
- 34
English: He spoke, and the locusts came, and caterpillars, and that without number,
Malayalam: അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
- 35
English: And did eat up all the herbs in their land, and devoured the fruit of their ground.
Malayalam: അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
- 36
English: He stroke also all the firstborn in their land, the chief of all their strength.
Malayalam: അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
- 37
English: He brought them forth also with silver and gold: and there was not one feeble person among their tribes.
Malayalam: അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
- 38
English: Egypt was glad when they departed: for the fear of them fell upon them.
Malayalam: അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.
- 39
English: He spread a cloud for a covering; and fire to give light in the night.
Malayalam: അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
- 40
English: The people asked, and he brought quails, and satisfied them with the bread of heaven.
Malayalam: അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി.
- 41
English: He opened the rock, and the waters gushed out; they ran in the dry places like a river.
Malayalam: അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
- 42
English: For he remembered his holy promise, and Abraham his servant.
Malayalam: അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
- 43
English: And he brought forth his people with joy, and his chosen with gladness:
Malayalam: അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
- 44
English: And gave them the lands of the heathen: and they inherited the labour of the people;
Malayalam: അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
- 45
English: That they might observe his statutes, and keep his laws. Praise all of you the LORD.
Malayalam: അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.