English & Malayalam Bible
Psalms 103
സങ്കീർത്തനങ്ങൾ 103
- 1
English: Bless the LORD, O my soul: and all that is within me, bless his holy name.
Malayalam: എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
- 2
English: Bless the LORD, O my soul, and forget not all his benefits:
Malayalam: എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
- 3
English: Who forgives all yours iniquities; who heals all your diseases;
Malayalam: അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
- 4
English: Who redeems your life from destruction; who crowns you with loving kindness and tender mercies;
Malayalam: അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
- 5
English: Who satisfies your mouth with good things; so that your youth is renewed like the eagle's.
Malayalam: നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
- 6
English: The LORD executes righteousness and judgment for all that are oppressed.
Malayalam: യഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
- 7
English: He made known his ways unto Moses, his acts unto the children of Israel.
Malayalam: അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു.
- 8
English: The LORD is merciful and gracious, slow to anger, and abundant in mercy.
Malayalam: യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
- 9
English: He will not always chide: neither will he keep his anger for ever.
Malayalam: അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
- 10
English: He has not dealt with us after our sins; nor rewarded us according to our iniquities.
Malayalam: അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
- 11
English: For as the heaven is high above the earth, so great is his mercy toward them that fear him.
Malayalam: ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
- 12
English: As far as the east is from the west, so far has he removed our transgressions from us.
Malayalam: ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
- 13
English: Like a father pities his children, so the LORD pities them that fear him.
Malayalam: അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
- 14
English: For he knows our frame; he remembers that we are dust.
Malayalam: അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.
- 15
English: As for man, his days are as grass: as a flower of the field, so he flourishes.
Malayalam: മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.
- 16
English: For the wind passes over it, and it is gone; and the place thereof shall know it no more.
Malayalam: കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
- 17
English: But the mercy of the LORD is from everlasting to everlasting upon them that fear him, and his righteousness unto children's children;
Malayalam: യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
- 18
English: To such as keep his covenant, and to those that remember his commandments to do them.
Malayalam: അവന്റെ നിയമത്തെ പ്രാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.
- 19
English: The LORD has prepared his throne in the heavens; and his kingdom rules over all.
Malayalam: യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
- 20
English: Bless the LORD, all of you his angels, that excel in strength, that do his commandments, hearkening unto the voice of his word.
Malayalam: അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
- 21
English: Bless all of you the LORD, all you his hosts; all of you ministers of his, that do his pleasure.
Malayalam: അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ;
- 22
English: Bless the LORD, all his works in all places of his dominion: bless the LORD, O my soul.
Malayalam: അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.