English & Malayalam Bible

Job 26

ഇയ്യോബ് 26

  1. 1

    English: But Job answered and said,

    Malayalam: അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

    Big screen
  2. 2

    English: How have you helped him that is without power? how save you the arm that has no strength?

    Malayalam: നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?

    Big screen
  3. 3

    English: How have you counselled him that has no wisdom? and how have you plentifully declared the thing as it is?

    Malayalam: ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?

    Big screen
  4. 4

    English: To whom have you uttered words? and whose spirit came from you?

    Malayalam: ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു? ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;

    Big screen
  5. 5

    English: Dead things are formed from under the waters, and the inhabitants thereof.

    Malayalam: വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.

    Big screen
  6. 6

    English: Hell is naked before him, and destruction has no covering.

    Malayalam: പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.

    Big screen
  7. 7

    English: He stretches out the north over the empty place, and hangs the earth upon nothing.

    Malayalam: ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.

    Big screen
  8. 8

    English: He binds up the waters in his thick clouds; and the cloud is not rent under them.

    Malayalam: അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല.

    Big screen
  9. 9

    English: He holds back the face of his throne, and spreads his cloud upon it.

    Malayalam: തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.

    Big screen
  10. 10

    English: He has compassed the waters with bounds, until the day and night come to an end.

    Malayalam: അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു.

    Big screen
  11. 11

    English: The pillars of heaven tremble and are astonished at his reproof.

    Malayalam: ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.

    Big screen
  12. 12

    English: He divides the sea with his power, and by his understanding he strikes through the proud.

    Malayalam: അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു.

    Big screen
  13. 13

    English: By his spirit he has garnished the heavens; his hand has formed the crooked serpent.

    Malayalam: അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.

    Big screen
  14. 14

    English: Lo, these are parts of his ways: but how little a portion is heard of him? but the thunder of his power who can understand?

    Malayalam: എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?

    Big screen