English & Malayalam Bible

Job 25

ഇയ്യോബ് 25

  1. 1

    English: Then answered Bildad the Shuhite, and said,

    Malayalam: അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

    Big screen
  2. 2

    English: Dominion and fear are with him, he makes peace in his high places.

    Malayalam: ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.

    Big screen
  3. 3

    English: Is there any number of his armies? and upon whom does not his light arise?

    Malayalam: അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആർക്കു ഉദിക്കാതെയിരിക്കുന്നു?

    Big screen
  4. 4

    English: How then can man be justified with God? or how can he be clean that is born of a woman?

    Malayalam: മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?

    Big screen
  5. 5

    English: Behold even to the moon, and it shines not; yea, the stars are not pure in his sight.

    Malayalam: ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.

    Big screen
  6. 6

    English: How much less man, that is a worm? and the son of man, which is a worm?

    Malayalam: പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

    Big screen