English & Malayalam Bible

Psalms 99

സങ്കീർത്തനങ്ങൾ 99

  1. 1

    English: The LORD reigns; let the people tremble: he sits between the cherubims; let the earth be moved.

    Malayalam: യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

    Big screen
  2. 2

    English: The LORD is great in Zion; and he is high above all the people.

    Malayalam: യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.

    Big screen
  3. 3

    English: Let them praise your great and terrible name; for it is holy.

    Malayalam: അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

    Big screen
  4. 4

    English: The king's strength also loves judgment; you do establish equity, you execute judgment and righteousness in Jacob.

    Malayalam: ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

    Big screen
  5. 5

    English: Exalt all of you the LORD our God, and worship at his footstool; for he is holy.

    Malayalam: നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.

    Big screen
  6. 6

    English: Moses and Aaron among his priests, and Samuel among them that call upon his name; they called upon the LORD, and he answered them.

    Malayalam: അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി.

    Big screen
  7. 7

    English: He spoke unto them in the cloudy pillar: they kept his testimonies, and the ordinance that he gave them.

    Malayalam: മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.

    Big screen
  8. 8

    English: You answered them, O LORD our God: you were a God that forgave them, though you took vengeance of their inventions.

    Malayalam: ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.

    Big screen
  9. 9

    English: Exalt the LORD our God, and worship at his holy hill; for the LORD our God is holy.

    Malayalam: നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.

    Big screen