English & Malayalam Bible
Psalms 48
സങ്കീർത്തനങ്ങൾ 48
- 1
English: Great is the LORD, and greatly to be praised in the city of our God, in the mountain of his holiness.
Malayalam: നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
- 2
English: Beautiful for situation, the joy of the whole earth, is mount Zion, on the sides of the north, the city of the great King.
Malayalam: മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻ പർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
- 3
English: God is known in her palaces for a refuge.
Malayalam: അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
- 4
English: For, lo, the kings were assembled, they passed by together.
Malayalam: ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ചു കടന്നുപോയി.
- 5
English: They saw it, and so they marvelled; they were troubled, and hasted away.
Malayalam: അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി.
- 6
English: Fear took hold upon them there, and pain, as of a woman in travail.
Malayalam: അവർക്കു അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.
- 7
English: You break the ships of Tarshish with an east wind.
Malayalam: നീ കിഴക്കൻ കാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.
- 8
English: As we have heard, so have we seen in the city of the LORD of hosts, in the city of our God: God will establish it for ever. Selah.
Malayalam: നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
- 9
English: We have thought of your loving kindness, O God, in the midst of your temple.
Malayalam: ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
- 10
English: According to your name, O God, so is your praise unto the ends of the earth: your right hand is full of righteousness.
Malayalam: ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
- 11
English: Let mount Zion rejoice, let the daughters of Judah be glad, because of your judgments.
Malayalam: നിന്റെ ന്യായവിധികൾനിമിത്തം സീയോൻ പർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
- 12
English: Walk about Zion, and go round about her: tell the towers thereof.
Malayalam: സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.
- 13
English: Mark all of you well her bulwarks, consider her palaces; that all of you may tell it to the generation following.
Malayalam: വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.
- 14
English: For this God is our God for ever and ever: he will be our guide even unto death.
Malayalam: ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.