English & Malayalam Bible

Psalms 47

സങ്കീർത്തനങ്ങൾ 47

  1. 1

    English: O clap your hands, all you people; shout unto God with the voice of triumph.

    Malayalam: സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.

    Big screen
  2. 2

    English: For the LORD most high is terrible; he is a great King over all the earth.

    Malayalam: അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.

    Big screen
  3. 3

    English: He shall subdue the people under us, and the nations under our feet.

    Malayalam: അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.

    Big screen
  4. 4

    English: He shall choose our inheritance for us, the excellency of Jacob whom he loved. Selah.

    Malayalam: അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ളാഘ്യഭൂമിയെ തന്നേ.

    Big screen
  5. 5

    English: God is gone up with a shout, the LORD with the sound of a trumpet.

    Malayalam: ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.

    Big screen
  6. 6

    English: Sing praises to God, sing praises: sing praises unto our King, sing praises.

    Malayalam: ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.

    Big screen
  7. 7

    English: For God is the King of all the earth: sing all of you praises with understanding.

    Malayalam: ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.

    Big screen
  8. 8

    English: God reigns over the heathen: God sits upon the throne of his holiness.

    Malayalam: ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.

    Big screen
  9. 9

    English: The princes of the people are gathered together, even the people of the God of Abraham: for the shields of the earth belong unto God: he is greatly exalted.

    Malayalam: വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.

    Big screen