English & Malayalam Bible

Psalms 34

സങ്കീർത്തനങ്ങൾ 34

  1. 1

    English: I will bless the LORD at all times: his praise shall continually be in my mouth.

    Malayalam: ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.

    Big screen
  2. 2

    English: My soul shall make her boast in the LORD: the humble shall hear thereof, and be glad.

    Malayalam: എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും.

    Big screen
  3. 3

    English: O magnify the LORD with me, and let us exalt his name together.

    Malayalam: എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.

    Big screen
  4. 4

    English: I sought the LORD, and he heard me, and delivered me from all my fears.

    Malayalam: ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

    Big screen
  5. 5

    English: They looked unto him, and were lightened: and their faces were not ashamed.

    Malayalam: അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

    Big screen
  6. 6

    English: This poor man cried, and the LORD heard him, and saved him out of all his troubles.

    Malayalam: ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.

    Big screen
  7. 7

    English: The angel of the LORD camps round about them that fear him, and delivers them.

    Malayalam: യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.

    Big screen
  8. 8

    English: O taste and see that the LORD is good: blessed is the man that trusts in him.

    Malayalam: യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

    Big screen
  9. 9

    English: O fear the LORD, all of you his saints: for there is no lack to them that fear him.

    Malayalam: യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.

    Big screen
  10. 10

    English: The young lions do lack, and suffer hunger: but they that seek the LORD shall not lack any good thing.

    Malayalam: ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.

    Big screen
  11. 11

    English: Come, all of you children, hearken unto me: I will teach you the fear of the LORD.

    Malayalam: മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം.

    Big screen
  12. 12

    English: What man is he that desires life, and loves many days, that he may see good?

    Malayalam: ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?

    Big screen
  13. 13

    English: Keep your tongue from evil, and your lips from speaking guile.

    Malayalam: ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;

    Big screen
  14. 14

    English: Depart from evil, and do good; seek peace, and pursue it.

    Malayalam: ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.

    Big screen
  15. 15

    English: The eyes of the LORD are upon the righteous, and his ears are open unto their cry.

    Malayalam: യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

    Big screen
  16. 16

    English: The face of the LORD is against them that do evil, to cut off the remembrance of them from the earth.

    Malayalam: ദുഷ്‌പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.

    Big screen
  17. 17

    English: The righteous cry, and the LORD hears, and delivers them out of all their troubles.

    Malayalam: നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.

    Big screen
  18. 18

    English: The LORD is nigh unto them that are of a broken heart; and saves such as be of a contrite spirit.

    Malayalam: ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

    Big screen
  19. 19

    English: Many are the afflictions of the righteous: but the LORD delivers him out of them all.

    Malayalam: നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.

    Big screen
  20. 20

    English: He keeps all his bones: not one of them is broken.

    Malayalam: അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.

    Big screen
  21. 21

    English: Evil shall slay the wicked: and they that hate the righteous shall be desolate.

    Malayalam: അനർത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.

    Big screen
  22. 22

    English: The LORD redeems the soul of his servants: and none of them that trust in him shall be desolate.

    Malayalam: യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.

    Big screen