English & Malayalam Bible

Psalms 26

സങ്കീർത്തനങ്ങൾ 26

  1. 1

    English: Judge me, O LORD; for I have walked in mine integrity: I have trusted also in the LORD; therefore I shall not slide.

    Malayalam: യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

    Big screen
  2. 2

    English: Examine me, O LORD, and prove me; try my reins and my heart.

    Malayalam: യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.

    Big screen
  3. 3

    English: For your loving kindness is before mine eyes: and I have walked in your truth.

    Malayalam: നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.

    Big screen
  4. 4

    English: I have not sat with vain persons, neither will I go in with dissemblers.

    Malayalam: വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

    Big screen
  5. 5

    English: I have hated the congregation of evil doers; and will not sit with the wicked.

    Malayalam: ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.

    Big screen
  6. 6

    English: I will wash mine hands in innocence: so will I compass yours altar, O LORD:

    Malayalam: സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും

    Big screen
  7. 7

    English: That I may publish with the voice of thanksgiving, and tell of all your wondrous works.

    Malayalam: ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.

    Big screen
  8. 8

    English: LORD, I have loved the habitation of your house, and the place where yours honour dwells.

    Malayalam: യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.

    Big screen
  9. 9

    English: Gather not my soul with sinners, nor my life with bloody men:

    Malayalam: പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.

    Big screen
  10. 10

    English: In whose hands is mischief, and their right hand is full of bribes.

    Malayalam: അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.

    Big screen
  11. 11

    English: But as for me, I will walk in mine integrity: redeem me, and be merciful unto me.

    Malayalam: ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.

    Big screen
  12. 12

    English: My foot stands in an even place: in the congregations will I bless the LORD.

    Malayalam: എന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

    Big screen