English & Malayalam Bible
Psalms 25
സങ്കീർത്തനങ്ങൾ 25
- 1
English: Unto you, O LORD, do I lift up my soul.
Malayalam: യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;
- 2
English: O my God, I trust in you: let me not be ashamed, let not mine enemies triumph over me.
Malayalam: എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
- 3
English: Yea, let none that wait on you be ashamed: let them be ashamed which transgress without cause.
Malayalam: നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
- 4
English: Show me your ways, O LORD; teach me your paths.
Malayalam: യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
- 5
English: Lead me in your truth, and teach me: for you are the God of my salvation; on you do I wait all the day.
Malayalam: നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
- 6
English: Remember, O LORD, your tender mercies and your loving kindnesses; for they have been ever of old.
Malayalam: യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
- 7
English: Remember not the sins of my youth, nor my transgressions: according to your mercy remember you me for your goodness' sake, O LORD.
Malayalam: എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.
- 8
English: Good and upright is the LORD: therefore will he teach sinners in the way.
Malayalam: യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.
- 9
English: The meek will he guide in judgment: and the meek will he teach his way.
Malayalam: സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
- 10
English: All the paths of the LORD are mercy and truth unto such as keep his covenant and his testimonies.
Malayalam: യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
- 11
English: For your name's sake, O LORD, pardon mine iniquity; for it is great.
Malayalam: യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
- 12
English: What man is he that fears the LORD? him shall he teach in the way that he shall choose.
Malayalam: യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.
- 13
English: His soul shall dwell at ease; and his seed shall inherit the earth.
Malayalam: അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
- 14
English: The secret of the LORD is with them that fear him; and he will show them his covenant.
Malayalam: യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
- 15
English: Mine eyes are ever toward the LORD; for he shall pluck my feet out of the net.
Malayalam: എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.
- 16
English: Turn you unto me, and have mercy upon me; for I am desolate and afflicted.
Malayalam: എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
- 17
English: The troubles of my heart are enlarged: O bring you me out of my distresses.
Malayalam: എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.
- 18
English: Look upon mine affliction and my pain; and forgive all my sins.
Malayalam: എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
- 19
English: Consider mine enemies; for they are many; and they hate me with cruel hatred.
Malayalam: എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
- 20
English: O keep my soul, and deliver me: let me not be ashamed; for I put my trust in you.
Malayalam: എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
- 21
English: Let integrity and uprightness preserve me; for I wait on you.
Malayalam: നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
- 22
English: Redeem Israel, O God, out of all his troubles.
Malayalam: ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.