English & Malayalam Bible
Psalms 150
സങ്കീർത്തനങ്ങൾ 150
- 1
English: Praise all of you the LORD. Praise God in his sanctuary: praise him in the firmament of his power.
Malayalam: യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.
- 2
English: Praise him for his mighty acts: praise him according to his excellent greatness.
Malayalam: അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.
- 3
English: Praise him with the sound of the trumpet: praise him with the psaltery and harp.
Malayalam: കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.
- 4
English: Praise him with the timbrel and dance: praise him with stringed instruments and organs.
Malayalam: തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.
- 5
English: Praise him upon the loud cymbals: praise him upon the high sounding cymbals.
Malayalam: ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.
- 6
English: Let every thing that has breath praise the LORD. Praise all of you the LORD.
Malayalam: ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.