English & Malayalam Bible
Psalms 128
സങ്കീർത്തനങ്ങൾ 128
- 1
English: Blessed is every one that fears the LORD; that walks in his ways.
Malayalam: യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
- 2
English: For you shall eat the labour of yours hands: happy shall you be, and it shall be well with you.
Malayalam: നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
- 3
English: Your wife shall be as a fruitful vine by the sides of yours house: your children like olive plants round about your table.
Malayalam: നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
- 4
English: Behold, that thus shall the man be blessed that fears the LORD.
Malayalam: യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
- 5
English: The LORD shall bless you out of Zion: and you shall see the good of Jerusalem all the days of your life.
Malayalam: യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
- 6
English: Yea, you shall see your children's children, and peace upon Israel.
Malayalam: നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.