English & Malayalam Bible

Psalms 119

സങ്കീർത്തനങ്ങൾ 119

  1. 1

    English: Blessed are the undefiled in the way, who walk in the law of the LORD.

    Malayalam: യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.

    Big screen
  2. 2

    English: Blessed are they that keep his testimonies, and that seek him with the whole heart.

    Malayalam: അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.

    Big screen
  3. 3

    English: They also do no iniquity: they walk in his ways.

    Malayalam: അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നേ നടക്കുന്നു.

    Big screen
  4. 4

    English: You have commanded us to keep your precepts diligently.

    Malayalam: നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.

    Big screen
  5. 5

    English: O that my ways were directed to keep your statutes!

    Malayalam: നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു.

    Big screen
  6. 6

    English: Then shall I not be ashamed, when I have respect unto all your commandments.

    Malayalam: നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല.

    Big screen
  7. 7

    English: I will praise you with uprightness of heart, when I shall have learned your righteous judgments.

    Malayalam: നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.

    Big screen
  8. 8

    English: I will keep your statutes: O forsake me not utterly.

    Malayalam: ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്. ബെത്ത്

    Big screen
  9. 9

    English: Wherewithal shall a young man cleanse his way? by taking heed thereto according to your word.

    Malayalam: ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.

    Big screen
  10. 10

    English: With my whole heart have I sought you: O let me not wander from your commandments.

    Malayalam: ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.

    Big screen
  11. 11

    English: Your word have I hid in mine heart, that I might not sin against you.

    Malayalam: ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.

    Big screen
  12. 12

    English: Blessed are you, O LORD: teach me your statutes.

    Malayalam: യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.

    Big screen
  13. 13

    English: With my lips have I declared all the judgments of your mouth.

    Malayalam: ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു.

    Big screen
  14. 14

    English: I have rejoiced in the way of your testimonies, as much as in all riches.

    Malayalam: ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.

    Big screen
  15. 15

    English: I will meditate in your precepts, and have respect unto your ways.

    Malayalam: ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.

    Big screen
  16. 16

    English: I will delight myself in your statutes: I will not forget your word.

    Malayalam: ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെൽ. ഗീമെൽ

    Big screen
  17. 17

    English: Deal bountifully with your servant, that I may live, and keep your word.

    Malayalam: ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രാമണിക്കും.

    Big screen
  18. 18

    English: Open you mine eyes, that I may behold wondrous things out of your law.

    Malayalam: നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.

    Big screen
  19. 19

    English: I am a stranger in the earth: hide not your commandments from me.

    Malayalam: ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.

    Big screen
  20. 20

    English: My soul breaks for the longing that it has unto your judgments at all times.

    Malayalam: നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു.

    Big screen
  21. 21

    English: You have rebuked the proud that are cursed, which do go astray from your commandments.

    Malayalam: നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു.

    Big screen
  22. 22

    English: Remove from me reproach and contempt; for I have kept your testimonies.

    Malayalam: നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.

    Big screen
  23. 23

    English: Princes also did sit and speak against me: but your servant did meditate in your statutes.

    Malayalam: പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

    Big screen
  24. 24

    English: Your testimonies also are my delight and my counsellors.leth.

    Malayalam: നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. ദാലെത്ത്

    Big screen
  25. 25

    English: My soul cleaves unto the dust: you restore life in me according to your word.

    Malayalam: എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

    Big screen
  26. 26

    English: I have declared my ways, and you heard me: teach me your statutes.

    Malayalam: എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

    Big screen
  27. 27

    English: Make me to understand the way of your precepts: so shall I talk of your wondrous works.

    Malayalam: നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.

    Big screen
  28. 28

    English: My soul melts for heaviness: strengthen you me according unto your word.

    Malayalam: എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ.

    Big screen
  29. 29

    English: Remove from me the way of lying: and grant me your law graciously.

    Malayalam: ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.

    Big screen
  30. 30

    English: I have chosen the way of truth: your judgments have I laid before me.

    Malayalam: വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു.

    Big screen
  31. 31

    English: I have stuck unto your testimonies: O LORD, put me not to shame.

    Malayalam: ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.

    Big screen
  32. 32

    English: I will run the way of your commandments, when you shall enlarge my heart.

    Malayalam: നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.ഹേ. ഹെ

    Big screen
  33. 33

    English: Teach me, O LORD, the way of your statutes; and I shall keep it unto the end.

    Malayalam: യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും.

    Big screen
  34. 34

    English: Give me understanding, and I shall keep your law; yea, I shall observe it with my whole heart.

    Malayalam: ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.

    Big screen
  35. 35

    English: Make me to go in the path of your commandments; for therein do I delight.

    Malayalam: നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.

    Big screen
  36. 36

    English: Incline my heart unto your testimonies, and not to covetousness.

    Malayalam: ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.

    Big screen
  37. 37

    English: Turn away mine eyes from beholding vanity; and you restore life in me in your way.

    Malayalam: വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.

    Big screen
  38. 38

    English: Establish your word unto your servant, who is devoted to your fear.

    Malayalam: നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.

    Big screen
  39. 39

    English: Turn away my reproach which I fear: for your judgments are good.

    Malayalam: ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ.

    Big screen
  40. 40

    English: Behold, I have longed after your precepts: restore life in me in your righteousness.

    Malayalam: ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.വൌ. വൌ

    Big screen
  41. 41

    English: Let your mercies come also unto me, O LORD, even your salvation, according to your word.

    Malayalam: യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.

    Big screen
  42. 42

    English: So shall I have wherewith to answer him that reproaches me: for I trust in your word.

    Malayalam: ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.

    Big screen
  43. 43

    English: And take not the word of truth utterly out of my mouth; for I have hoped in your judgments.

    Malayalam: ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ.

    Big screen
  44. 44

    English: So shall I keep your law continually for ever and ever.

    Malayalam: അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

    Big screen
  45. 45

    English: And I will walk at liberty: for I seek your precepts.

    Malayalam: നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും.

    Big screen
  46. 46

    English: I will speak of your testimonies also before kings, and will not be ashamed.

    Malayalam: ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.

    Big screen
  47. 47

    English: And I will delight myself in your commandments, which I have loved.

    Malayalam: ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.

    Big screen
  48. 48

    English: My hands also will I lift up unto your commandments, which I have loved; and I will meditate in your statutes.

    Malayalam: എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു.സയിൻ. സയിൻ

    Big screen
  49. 49

    English: Remember the word unto your servant, upon which you have caused me to hope.

    Malayalam: നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ.

    Big screen
  50. 50

    English: This is my comfort in my affliction: for your word has quickened me.

    Malayalam: നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു.

    Big screen
  51. 51

    English: The proud have had me greatly in derision: yet have I not declined from your law.

    Malayalam: അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.

    Big screen
  52. 52

    English: I remembered your judgments of old, O LORD; and have comforted myself.

    Malayalam: യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.

    Big screen
  53. 53

    English: Horror has taken hold upon me because of the wicked that forsake your law.

    Malayalam: നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.

    Big screen
  54. 54

    English: Your statutes have been my songs in the house of my pilgrimage.

    Malayalam: ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.

    Big screen
  55. 55

    English: I have remembered your name, O LORD, in the night, and have kept your law.

    Malayalam: യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.

    Big screen
  56. 56

    English: This I had, because I kept your precepts.

    Malayalam: ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.ഹേത്ത്. ഹേത്ത്

    Big screen
  57. 57

    English: You are my portion, O LORD: I have said that I would keep your words.

    Malayalam: യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.

    Big screen
  58. 58

    English: I implored your favour with my whole heart: be merciful unto me according to your word.

    Malayalam: പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.

    Big screen
  59. 59

    English: I thought on my ways, and turned my feet unto your testimonies.

    Malayalam: ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

    Big screen
  60. 60

    English: I made haste, and delayed not to keep your commandments.

    Malayalam: നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു;

    Big screen
  61. 61

    English: The bands of the wicked have robbed me: but I have not forgotten your law.

    Malayalam: ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.

    Big screen
  62. 62

    English: At midnight I will rise to give thanks unto you because of your righteous judgments.

    Malayalam: നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.

    Big screen
  63. 63

    English: I am a companion of all them that fear you, and of them that keep your precepts.

    Malayalam: നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു.

    Big screen
  64. 64

    English: The earth, O LORD, is full of your mercy: teach me your statutes.

    Malayalam: യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്. തെത്ത്

    Big screen
  65. 65

    English: You have dealt well with your servant, O LORD, according unto your word.

    Malayalam: യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.

    Big screen
  66. 66

    English: Teach me good judgment and knowledge: for I have believed your commandments.

    Malayalam: നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.

    Big screen
  67. 67

    English: Before I was afflicted I went astray: but now have I kept your word.

    Malayalam: കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.

    Big screen
  68. 68

    English: You are good, and do good; teach me your statutes.

    Malayalam: നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

    Big screen
  69. 69

    English: The proud have forged a lie against me: but I will keep your precepts with my whole heart.

    Malayalam: അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

    Big screen
  70. 70

    English: Their heart is as fat as grease; but I delight in your law.

    Malayalam: അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

    Big screen
  71. 71

    English: It is good for me that I have been afflicted; that I might learn your statutes.

    Malayalam: നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.

    Big screen
  72. 72

    English: The law of your mouth is better unto me than thousands of gold and silver.

    Malayalam: ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്. യോദ്

    Big screen
  73. 73

    English: Your hands have made me and fashioned me: give me understanding, that I may learn your commandments.

    Malayalam: തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.

    Big screen
  74. 74

    English: They that fear you will be glad when they see me; because I have hoped in your word.

    Malayalam: തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.

    Big screen
  75. 75

    English: I know, O LORD, that your judgments are right, and that you in faithfulness have afflicted me.

    Malayalam: യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.

    Big screen
  76. 76

    English: Let, I pray you, your merciful kindness be for my comfort, according to your word unto your servant.

    Malayalam: അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.

    Big screen
  77. 77

    English: Let your tender mercies come unto me, that I may live: for your law is my delight.

    Malayalam: ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു.

    Big screen
  78. 78

    English: Let the proud be ashamed; for they dealt perversely with me without a cause: but I will meditate in your precepts.

    Malayalam: അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.

    Big screen
  79. 79

    English: Let those that fear you turn unto me, and those that have known your testimonies.

    Malayalam: നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.

    Big screen
  80. 80

    English: Let my heart be sound in your statutes; that I be not ashamed.

    Malayalam: ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.കഫ്. കഫ്

    Big screen
  81. 81

    English: My soul faints for your salvation: but I hope in your word.

    Malayalam: ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

    Big screen
  82. 82

    English: Mine eyes fail for your word, saying, When will you comfort me?

    Malayalam: എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.

    Big screen
  83. 83

    English: For I am become like a bottle in the smoke; yet do I not forget your statutes.

    Malayalam: പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.

    Big screen
  84. 84

    English: How many are the days of your servant? when will you execute judgment on them that persecute me?

    Malayalam: അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും?

    Big screen
  85. 85

    English: The proud have dug pits for me, which are not after your law.

    Malayalam: നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

    Big screen
  86. 86

    English: All your commandments are faithful: they persecute me wrongfully; help you me.

    Malayalam: നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.

    Big screen
  87. 87

    English: They had almost consumed me upon earth; but I forsook not your precepts.

    Malayalam: അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.

    Big screen
  88. 88

    English: Restore life in me after your loving kindness; so shall I keep the testimony of your mouth.

    Malayalam: നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്. ലാമെദ്

    Big screen
  89. 89

    English: For ever, O LORD, your word is settled in heaven.

    Malayalam: യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

    Big screen
  90. 90

    English: Your faithfulness is unto all generations: you have established the earth, and it abides.

    Malayalam: നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.

    Big screen
  91. 91

    English: They continue this day according to yours ordinances: for all are your servants.

    Malayalam: അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.

    Big screen
  92. 92

    English: Unless your law had been my delights, I should then have perished in mine affliction.

    Malayalam: നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.

    Big screen
  93. 93

    English: I will never forget your precepts: for with them you have quickened me.

    Malayalam: ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.

    Big screen
  94. 94

    English: I am yours, save me: for I have sought your precepts.

    Malayalam: ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.

    Big screen
  95. 95

    English: The wicked have waited for me to destroy me: but I will consider your testimonies.

    Malayalam: ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.

    Big screen
  96. 96

    English: I have seen an end of all perfection: but your commandment is exceeding broad.

    Malayalam: സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു.മേം. മേം

    Big screen
  97. 97

    English: O how I love your law! it is my meditation all the day.

    Malayalam: നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.

    Big screen
  98. 98

    English: You through your commandments have made me wiser than mine enemies: for they are ever with me.

    Malayalam: നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.

    Big screen
  99. 99

    English: I have more understanding than all my teachers: for your testimonies are my meditation.

    Malayalam: നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.

    Big screen
  100. 100

    English: I understand more than the ancients, because I keep your precepts.

    Malayalam: നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.

    Big screen
  101. 101

    English: I have refrained my feet from every evil way, that I might keep your word.

    Malayalam: നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു.

    Big screen
  102. 102

    English: I have not departed from your judgments: for you have taught me.

    Malayalam: നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.

    Big screen
  103. 103

    English: How sweet are your words unto my taste! yea, sweeter than honey to my mouth!

    Malayalam: തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.

    Big screen
  104. 104

    English: Through your precepts I get understanding: therefore I hate every false way.

    Malayalam: നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.നൂൻ നൂൻ

    Big screen
  105. 105

    English: Your word is a lamp unto my feet, and a light unto my path.

    Malayalam: നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.

    Big screen
  106. 106

    English: I have sworn, and I will perform it, that I will keep your righteous judgments.

    Malayalam: നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.

    Big screen
  107. 107

    English: I am afflicted very much: restore life in me, O LORD, according unto your word.

    Malayalam: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

    Big screen
  108. 108

    English: Accept, I plead to you, the freewill offerings of my mouth, O LORD, and teach me your judgments.

    Malayalam: യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.

    Big screen
  109. 109

    English: My soul is continually in my hand: yet do I not forget your law.

    Malayalam: ഞാൻ പ്രാണത്യാഗം ചെയ്‍വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.

    Big screen
  110. 110

    English: The wicked have laid a snare for me: yet I erred not from your precepts.

    Malayalam: ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.

    Big screen
  111. 111

    English: Your testimonies have I taken as an heritage for ever: for they are the rejoicing of my heart.

    Malayalam: ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.

    Big screen
  112. 112

    English: I have inclined mine heart to perform your statutes always, even unto the end.

    Malayalam: നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക് സാമെക്ക്

    Big screen
  113. 113

    English: I hate vain thoughts: but your law do I love.

    Malayalam: ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.

    Big screen
  114. 114

    English: You are my hiding place and my shield: I hope in your word.

    Malayalam: നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു.

    Big screen
  115. 115

    English: Depart from me, all of you evildoers: for I will keep the commandments of my God.

    Malayalam: എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ.

    Big screen
  116. 116

    English: Uphold me according unto your word, that I may live: and let me not be ashamed of my hope.

    Malayalam: ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.

    Big screen
  117. 117

    English: Hold you me up, and I shall be safe: and I will have respect unto your statutes continually.

    Malayalam: ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും.

    Big screen
  118. 118

    English: You have trodden down all them that go astray from your statutes: for their deceit is falsehood.

    Malayalam: നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.

    Big screen
  119. 119

    English: You put away all the wicked of the earth like dross: therefore I love your testimonies.

    Malayalam: ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.

    Big screen
  120. 120

    English: My flesh trembles for fear of you; and I am afraid of your judgments.

    Malayalam: നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.അയിൻ. അയിൻ

    Big screen
  121. 121

    English: I have done judgment and justice: leave me not to mine oppressors.

    Malayalam: ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്കു എന്നെ ഏല്പിച്ചുകൊടുക്കരുതേ.

    Big screen
  122. 122

    English: Be guarantor for your servant for good: let not the proud oppress me.

    Malayalam: അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.

    Big screen
  123. 123

    English: Mine eyes fail for your salvation, and for the word of your righteousness.

    Malayalam: എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.

    Big screen
  124. 124

    English: Deal with your servant according unto your mercy, and teach me your statutes.

    Malayalam: നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

    Big screen
  125. 125

    English: I am your servant; give me understanding, that I may know your testimonies.

    Malayalam: ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.

    Big screen
  126. 126

    English: It is time for you, LORD, to work: for they have made void your law.

    Malayalam: യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.

    Big screen
  127. 127

    English: Therefore I love your commandments above gold; yea, above fine gold.

    Malayalam: അതുകൊണ്ടു നിന്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.

    Big screen
  128. 128

    English: Therefore I esteem all your precepts concerning all things to be right; and I hate every false way.

    Malayalam: ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു.പേ. പേ

    Big screen
  129. 129

    English: Your testimonies are wonderful: therefore does my soul keep them.

    Malayalam: നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.

    Big screen
  130. 130

    English: The entrance of your words gives light; it gives understanding unto the simple.

    Malayalam: നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.

    Big screen
  131. 131

    English: I opened my mouth, and panted: for I longed for your commandments.

    Malayalam: നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു.

    Big screen
  132. 132

    English: Look you upon me, and be merciful unto me, as you use to do unto those that love your name.

    Malayalam: തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.

    Big screen
  133. 133

    English: Order my steps in your word: and let not any iniquity have dominion over me.

    Malayalam: എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.

    Big screen
  134. 134

    English: Deliver me from the oppression of man: so will I keep your precepts.

    Malayalam: മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

    Big screen
  135. 135

    English: Make your face to shine upon your servant; and teach me your statutes.

    Malayalam: അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

    Big screen
  136. 136

    English: Rivers of waters run down mine eyes, because they keep not your law.

    Malayalam: അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.സാദെ. സാദെ

    Big screen
  137. 137

    English: Righteous are you, O LORD, and upright are your judgments.

    Malayalam: യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നേ.

    Big screen
  138. 138

    English: Your testimonies that you have commanded are righteous and very faithful.

    Malayalam: നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.

    Big screen
  139. 139

    English: My zeal has consumed me, because mine enemies have forgotten your words.

    Malayalam: എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.

    Big screen
  140. 140

    English: Your word is very pure: therefore your servant loves it.

    Malayalam: നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.

    Big screen
  141. 141

    English: I am small and despised: yet do not I forget your precepts.

    Malayalam: ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.

    Big screen
  142. 142

    English: Your righteousness is an everlasting righteousness, and your law is the truth.

    Malayalam: നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.

    Big screen
  143. 143

    English: Trouble and anguish have taken hold on me: yet your commandments are my delights.

    Malayalam: കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.

    Big screen
  144. 144

    English: The righteousness of your testimonies is everlasting: give me understanding, and I shall live.

    Malayalam: നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്. കോഫ്

    Big screen
  145. 145

    English: I cried with my whole heart; hear me, O LORD: I will keep your statutes.

    Malayalam: ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.

    Big screen
  146. 146

    English: I cried unto you; save me, and I shall keep your testimonies.

    Malayalam: ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

    Big screen
  147. 147

    English: I prevented the dawning of the morning, and cried: I hoped in your word.

    Malayalam: ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു.

    Big screen
  148. 148

    English: Mine eyes prevent the night watches, that I might meditate in your word.

    Malayalam: തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.

    Big screen
  149. 149

    English: Hear my voice according unto your loving kindness: O LORD, restore life in me according to your judgment.

    Malayalam: നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

    Big screen
  150. 150

    English: They draw nigh that follow after mischief: they are far from your law.

    Malayalam: ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവർ അകന്നിരിക്കുന്നു.

    Big screen
  151. 151

    English: You are near, O LORD; and all your commandments are truth.

    Malayalam: യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ.

    Big screen
  152. 152

    English: Concerning your testimonies, I have known of old that you have founded them for ever.

    Malayalam: നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.രേശ്. രേശ്

    Big screen
  153. 153

    English: Consider mine affliction, and deliver me: for I do not forget your law.

    Malayalam: എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.

    Big screen
  154. 154

    English: Plead my cause, and deliver me: restore life in me according to your word.

    Malayalam: എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

    Big screen
  155. 155

    English: Salvation is far from the wicked: for they seek not your statutes.

    Malayalam: രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

    Big screen
  156. 156

    English: Great are your tender mercies, O LORD: restore life in me according to your judgments.

    Malayalam: യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

    Big screen
  157. 157

    English: Many are my persecutors and mine enemies; yet do I not decline from your testimonies.

    Malayalam: എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

    Big screen
  158. 158

    English: I beheld the transgressors, and was grieved; because they kept not your word.

    Malayalam: ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.

    Big screen
  159. 159

    English: Consider how I love your precepts: restore life in me, O LORD, according to your loving kindness.

    Malayalam: നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.

    Big screen
  160. 160

    English: Your word is true from the beginning: and every one of your righteous judgments endures for ever.

    Malayalam: നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ.ശീൻ. ശീൻ

    Big screen
  161. 161

    English: Princes have persecuted me without a cause: but my heart stands in awe of your word.

    Malayalam: പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.

    Big screen
  162. 162

    English: I rejoice at your word, as one that finds great spoil.

    Malayalam: വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.

    Big screen
  163. 163

    English: I hate and detest lying: but your law do I love.

    Malayalam: ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.

    Big screen
  164. 164

    English: Seven times a day do I praise you because of your righteous judgments.

    Malayalam: നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.

    Big screen
  165. 165

    English: Great peace have they which love your law: and nothing shall offend them.

    Malayalam: നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.

    Big screen
  166. 166

    English: LORD, I have hoped for your salvation, and done your commandments.

    Malayalam: യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു.

    Big screen
  167. 167

    English: My soul has kept your testimonies; and I love them exceedingly.

    Malayalam: എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.

    Big screen
  168. 168

    English: I have kept your precepts and your testimonies: for all my ways are before you.

    Malayalam: ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ. തൌ

    Big screen
  169. 169

    English: Let my cry come near before you, O LORD: give me understanding according to your word.

    Malayalam: യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.

    Big screen
  170. 170

    English: Let my supplication come before you: deliver me according to your word.

    Malayalam: എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.

    Big screen
  171. 171

    English: My lips shall utter praise, when you have taught me your statutes.

    Malayalam: നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.

    Big screen
  172. 172

    English: My tongue shall speak of your word: for all your commandments are righteousness.

    Malayalam: നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.

    Big screen
  173. 173

    English: Let yours hand help me; for I have chosen your precepts.

    Malayalam: നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.

    Big screen
  174. 174

    English: I have longed for your salvation, O LORD; and your law is my delight.

    Malayalam: യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

    Big screen
  175. 175

    English: Let my soul live, and it shall praise you; and let your judgments help me.

    Malayalam: നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.

    Big screen
  176. 176

    English: I have gone astray like a lost sheep; seek your servant; for I do not forget your commandments.

    Malayalam: കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.

    Big screen