English & Malayalam Bible
Psalms 112
സങ്കീർത്തനങ്ങൾ 112
- 1
English: Praise all of you the LORD. Blessed is the man that fears the LORD, that delights greatly in his commandments.
Malayalam: യഹോവയെ സ്തുതിപ്പിൻ. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
- 2
English: His seed shall be mighty upon earth: the generation of the upright shall be blessed.
Malayalam: അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
- 3
English: Wealth and riches shall be in his house: and his righteousness endures for ever.
Malayalam: ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
- 4
English: Unto the upright there arises light in the darkness: he is gracious, and full of compassion, and righteous.
Malayalam: നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
- 5
English: A good man shows favour, and lends: he will guide his affairs with discretion.
Malayalam: കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.
- 6
English: Surely he shall not be moved for ever: the righteous shall be in everlasting remembrance.
Malayalam: അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.
- 7
English: He shall not be afraid of evil tidings: his heart is fixed, trusting in the LORD.
Malayalam: ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.
- 8
English: His heart is established, he shall not be afraid, until he see his desire upon his enemies.
Malayalam: അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
- 9
English: He has dispersed, he has given to the poor; his righteousness endures for ever; his horn shall be exalted with honour.
Malayalam: അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.
- 10
English: The wicked shall see it, and be grieved; he shall gnash with his teeth, and melt away: the desire of the wicked shall perish.
Malayalam: ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.