English & Malayalam Bible

Psalms 110

സങ്കീർത്തനങ്ങൾ 110

  1. 1

    English: The LORD said unto my Lord, Sit you at my right hand, until I make yours enemies your footstool.

    Malayalam: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

    Big screen
  2. 2

    English: The LORD shall send the rod of your strength out of Zion: rule you in the midst of yours enemies.

    Malayalam: നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

    Big screen
  3. 3

    English: Your people shall be willing in the day of your power, in the beauties of holiness from the womb of the morning: you have the dew of your youth.

    Malayalam: നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.

    Big screen
  4. 4

    English: The LORD has sworn, and will not repent, You are a priest for ever after the order of Melchizedek.

    Malayalam: നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

    Big screen
  5. 5

    English: The Lord at your right hand shall strike through kings in the day of his wrath.

    Malayalam: നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.

    Big screen
  6. 6

    English: He shall judge among the heathen, he shall fill the places with the dead bodies; he shall wound the heads over many countries.

    Malayalam: അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.

    Big screen
  7. 7

    English: He shall drink of the brook in the way: therefore shall he lift up the head.

    Malayalam: അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.

    Big screen