English & Malayalam Bible

Leviticus 21

ലേവ്യപുസ്തകം 21

  1. 1

    English: And the LORD said unto Moses, Speak unto the priests the sons of Aaron, and say unto them, There shall none be defiled for the dead among his people:

    Malayalam: യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുതു.

    Big screen
  2. 2

    English: But for his kin, that is near unto him, that is, for his mother, and for his father, and for his son, and for his daughter, and for his brother.

    Malayalam: എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,

    Big screen
  3. 3

    English: And for his sister a virgin, that is nigh unto him, which has had no husband; for her may he be defiled.

    Malayalam: തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാർച്ചക്കാരാൽ അവന്നു മലിനനാകാം.

    Big screen
  4. 4

    English: But he shall not defile himself, being a chief man among his people, to profane himself.

    Malayalam: അവൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കയാൽ തന്നെത്താൻ മലിനമാക്കി അശുദ്ധനാക്കരുതു.

    Big screen
  5. 5

    English: They shall not make baldness upon their head, neither shall they shave off the corner of their beard, nor make any cuttings in their flesh.

    Malayalam: അവർ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുതു;

    Big screen
  6. 6

    English: They shall be holy unto their God, and not profane the name of their God: for the offerings of the LORD made by fire, and the bread of their God, they do offer: therefore they shall be holy.

    Malayalam: തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കേണം.

    Big screen
  7. 7

    English: They shall not take a wife that is a whore, or profane; neither shall they take a woman put away from her husband: for he is holy unto his God.

    Malayalam: വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ അവർ വിവാഹം കഴിക്കരുതു; ഭർത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവൻ തന്റെ ദൈവത്തിന്നു വിശുദ്ധൻ ആകുന്നു.

    Big screen
  8. 8

    English: You shall sanctify him therefore; for he offers the bread of your God: he shall be holy unto you: for I the LORD, which sanctify you, am holy.

    Malayalam: അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്റെ ദൈവത്തിന്നു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.

    Big screen
  9. 9

    English: And the daughter of any priest, if she profane herself by playing the whore, she profanes her father: she shall be burnt with fire.

    Malayalam: പുരോഹിതന്റെ മകൾ ദുർന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.

    Big screen
  10. 10

    English: And he that is the high priest among his brethren, upon whose head the anointing oil was poured, and that is consecrated to put on the garments, shall not uncover his head, nor rend his clothes;

    Malayalam: അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാ പുരോഹിതനായവൻ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.

    Big screen
  11. 11

    English: Neither shall he go in to any dead body, nor defile himself for his father, or for his mother;

    Malayalam: അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.

    Big screen
  12. 12

    English: Neither shall he go out of the sanctuary, nor profane the sanctuary of his God; for the crown of the anointing oil of his God is upon him: I am the LORD.

    Malayalam: വിശുദ്ധമന്ദിരം വിട്ടു അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.

    Big screen
  13. 13

    English: And he shall take a wife in her virginity.

    Malayalam: കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവു.

    Big screen
  14. 14

    English: A widow, or a divorced woman, or profane, or an harlot, these shall he not take: but he shall take a virgin of his own people to wife.

    Malayalam: വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.

    Big screen
  15. 15

    English: Neither shall he profane his seed among his people: for I the LORD do sanctify him.

    Malayalam: അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുതു; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

    Big screen
  16. 16

    English: And the LORD spoke unto Moses, saying,

    Malayalam: യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ:

    Big screen
  17. 17

    English: Speak unto Aaron, saying, Whosoever he be of your seed in their generations that has any blemish, let him not approach to offer the bread of his God.

    Malayalam: നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തുവരരുതു.

    Big screen
  18. 18

    English: For whatsoever man he be that has a blemish, he shall not approach: a blind man, or a lame, or he that has a flat nose, or any thing superfluous,

    Malayalam: അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടൻ, മുടന്തൻ,

    Big screen
  19. 19

    English: Or a man that is broken footed, or broken handed,

    Malayalam: പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കയ്യൊടിഞ്ഞവൻ,

    Big screen
  20. 20

    English: Or crooked back, or a dwarf, or that has a blemish in his eye, or be scurvy, or scabbed, or has his stones broken;

    Malayalam: കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു.

    Big screen
  21. 21

    English: No man that has a blemish of the seed of Aaron the priest shall come nigh to offer the offerings of the LORD made by fire: he has a blemish; he shall not come nigh to offer the bread of his God.

    Malayalam: പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിപ്പാൻ അടുത്തു വരരുതു; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ അടുത്തുവരരുതു.

    Big screen
  22. 22

    English: He shall eat the bread of his God, both of the most holy, and of the holy.

    Malayalam: തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.

    Big screen
  23. 23

    English: Only he shall not go in unto the vail, nor come nigh unto the altar, because he has a blemish; that he profane not my sanctuaries: for I the LORD do sanctify them.

    Malayalam: എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

    Big screen
  24. 24

    English: And Moses told it unto Aaron, and to his sons, and unto all the children of Israel.

    Malayalam: മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.

    Big screen