English & Malayalam Bible

Job 23

ഇയ്യോബ് 23

  1. 1

    English: Then Job answered and said,

    Malayalam: അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

    Big screen
  2. 2

    English: Even to day is my complaint bitter: my stroke is heavier than my groaning.

    Malayalam: ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.

    Big screen
  3. 3

    English: Oh that I knew where I might find him! that I might come even to his seat!

    Malayalam: അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.

    Big screen
  4. 4

    English: I would order my cause before him, and fill my mouth with arguments.

    Malayalam: ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

    Big screen
  5. 5

    English: I would know the words which he would answer me, and understand what he would say unto me.

    Malayalam: അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

    Big screen
  6. 6

    English: Will he plead against me with his great power? No; but he would put strength in me.

    Malayalam: അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു.

    Big screen
  7. 7

    English: There the righteous might dispute with him; so should I be delivered for ever from my judge.

    Malayalam: അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു.

    Big screen
  8. 8

    English: Behold, I go forward, but he is not there; and backward, but I cannot perceive him:

    Malayalam: ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.

    Big screen
  9. 9

    English: On the left hand, where he does work, but I cannot behold him: he hides himself on the right hand, that I cannot see him:

    Malayalam: വടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.

    Big screen
  10. 10

    English: But he knows the way that I take: when he has tried me, I shall come forth as gold.

    Malayalam: എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.

    Big screen
  11. 11

    English: My foot has held his steps, his way have I kept, and not declined.

    Malayalam: എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.

    Big screen
  12. 12

    English: Neither have I gone back from the commandment of his lips; I have esteemed the words of his mouth more than my necessary food.

    Malayalam: ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.

    Big screen
  13. 13

    English: But he is in one mind, and who can turn him? and what his soul desires, even that he does.

    Malayalam: അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.

    Big screen
  14. 14

    English: For he performs the thing that is appointed for me: and many such things are with him.

    Malayalam: എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.

    Big screen
  15. 15

    English: Therefore am I troubled at his presence: when I consider, I am afraid of him.

    Malayalam: അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.

    Big screen
  16. 16

    English: For God makes my heart soft, and the Almighty troubles me:

    Malayalam: ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

    Big screen
  17. 17

    English: Because I was not cut off before the darkness, neither has he covered the darkness from my face.

    Malayalam: ഞാൻ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

    Big screen