English & Malayalam Bible

Exodus 25

പുറപ്പാട് 25

  1. 1

    English: And the LORD spoke unto Moses, saying,

    Malayalam: യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ:

    Big screen
  2. 2

    English: Speak unto the children of Israel, that they bring me an offering: of every man that gives it willingly with his heart all of you shall take my offering.

    Malayalam: എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.

    Big screen
  3. 3

    English: And this is the offering which all of you shall take of them; gold, and silver, and brass,

    Malayalam: അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്നു, വെള്ളി, താമ്രം; നീലനൂൽ, ധൂമ്രനൂൽ,

    Big screen
  4. 4

    English: And blue, and purple, and scarlet, and fine linen, and goats' hair,

    Malayalam: ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,

    Big screen
  5. 5

    English: And rams' skins dyed red, and badgers' skins, and shittim wood,

    Malayalam: ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ, ഖദിരമരം;

    Big screen
  6. 6

    English: Oil for the light, spices for anointing oil, and for sweet incense,

    Malayalam: വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം,

    Big screen
  7. 7

    English: Onyx stones, and stones to be set in the ephod, and in the breastplate.

    Malayalam: ഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ.

    Big screen
  8. 8

    English: And let them make me a sanctuary; that I may dwell among them.

    Malayalam: ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.

    Big screen
  9. 9

    English: According to all that I show you, after the pattern of the tabernacle, and the pattern of all the instruments thereof, even so shall all of you make it.

    Malayalam: തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.

    Big screen
  10. 10

    English: And they shall make an ark of shittim wood: two cubits and a half shall be the length thereof, and a cubit and a half the breadth thereof, and a cubit and a half the height thereof.

    Malayalam: ഖദിരമരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.

    Big screen
  11. 11

    English: And you shall overlay it with pure gold, within and without shall you overlay it, and shall make upon it a crown of gold round about.

    Malayalam: അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേൽ ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

    Big screen
  12. 12

    English: And you shall cast four rings of gold for it, and put them in the four corners thereof; and two rings shall be in the one side of it, and two rings in the other side of it.

    Malayalam: അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.

    Big screen
  13. 13

    English: And you shall make staves of shittim wood, and overlay them with gold.

    Malayalam: ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം.

    Big screen
  14. 14

    English: And you shall put the staves into the rings by the sides of the ark, that the ark may be borne with them.

    Malayalam: തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.

    Big screen
  15. 15

    English: The staves shall be in the rings of the ark: they shall not be taken from it.

    Malayalam: തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.

    Big screen
  16. 16

    English: And you shall put into the ark the testimony which I shall give you.

    Malayalam: ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം.

    Big screen
  17. 17

    English: And you shall make a mercy seat of pure gold: two cubits and a half shall be the length thereof, and a cubit and a half the breadth thereof.

    Malayalam: തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

    Big screen
  18. 18

    English: And you shall make two cherubims of gold, of beaten work shall you make them, in the two ends of the mercy seat.

    Malayalam: പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.

    Big screen
  19. 19

    English: And make one cherub on the one end, and the other cherub on the other end: even of the mercy seat shall all of you make the cherubims on the two ends thereof.

    Malayalam: ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.

    Big screen
  20. 20

    English: And the cherubims shall stretch forth their wings on high, covering the mercy seat with their wings, and their faces shall look one to another; toward the mercy seat shall the faces of the cherubims be.

    Malayalam: കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.

    Big screen
  21. 21

    English: And you shall put the mercy seat above upon the ark; and in the ark you shall put the testimony that I shall give you.

    Malayalam: കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.

    Big screen
  22. 22

    English: And there I will meet with you, and I will commune with you from above the mercy seat, from between the two cherubims which are upon the ark of the testimony, of all things which I will give you in commandment unto the children of Israel.

    Malayalam: അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നു സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.

    Big screen
  23. 23

    English: You shall also make a table of shittim wood: two cubits shall be the length thereof, and a cubit the breadth thereof, and a cubit and a half the height thereof.

    Malayalam: ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.

    Big screen
  24. 24

    English: And you shall overlay it with pure gold, and make thereto a crown of gold round about.

    Malayalam: അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

    Big screen
  25. 25

    English: And you shall make unto it a border of an hand breadth round about, and you shall make a golden crown to the border thereof round about.

    Malayalam: ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

    Big screen
  26. 26

    English: And you shall make for it four rings of gold, and put the rings in the four corners that are on the four feet thereof.

    Malayalam: അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ താറെക്കേണം.

    Big screen
  27. 27

    English: Opposite to the border shall the rings be for places of the staves to bear the table.

    Malayalam: മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം.

    Big screen
  28. 28

    English: And you shall make the staves of shittim wood, and overlay them with gold, that the table may be borne with them.

    Malayalam: തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.

    Big screen
  29. 29

    English: And you shall make the dishes thereof, and spoons thereof, and covers thereof, and bowls thereof, to cover likewise: of pure gold shall you make them.

    Malayalam: അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.

    Big screen
  30. 30

    English: And you shall set upon the table showbread before me always.

    Malayalam: മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.

    Big screen
  31. 31

    English: And you shall make a candlestick of pure gold: of beaten work shall the candlestick be made: his shaft, and his branches, his bowls, his knops, and his flowers, shall be of the same.

    Malayalam: തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്നു തന്നേ ആയിരിക്കേണം.

    Big screen
  32. 32

    English: And six branches shall come out of the sides of it; three branches of the candlestick out of the one side, and three branches of the candlestick out of the other side:

    Malayalam: നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.

    Big screen
  33. 33

    English: Three bowls made like unto almonds, with a the shape of round apples and a flower in one branch; and three bowls made like almonds in the other branch, with a the shape of round apples and a flower: so in the six branches that come out of the candlestick.

    Malayalam: ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.

    Big screen
  34. 34

    English: And in the candlesticks shall be four bowls made like unto almonds, with their knops and their flowers.

    Malayalam: വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.

    Big screen
  35. 35

    English: And there shall be a the shape of round apples under two branches of the same, and a the shape of round apples under two branches of the same, and a the shape of round apples under two branches of the same, according to the six branches that proceed out of the candlestick.

    Malayalam: അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.

    Big screen
  36. 36

    English: Their knops and their branches shall be of the same: all it shall be one beaten work of pure gold.

    Malayalam: അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.

    Big screen
  37. 37

    English: And you shall make the seven lamps thereof: and they shall light the lamps thereof, that they may give light opposite to it.

    Malayalam: അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.

    Big screen
  38. 38

    English: And the tongs thereof, and the intruments for snuffings thereof, shall be of pure gold.

    Malayalam: അതിന്റെ ചവണകളും കരിന്തരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.

    Big screen
  39. 39

    English: Of a talent of pure gold shall he make it, with all these vessels.

    Malayalam: അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.

    Big screen
  40. 40

    English: And look that you make them after their pattern, which was showed you in the mount.

    Malayalam: പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.

    Big screen