English & Malayalam Bible

Exodus 24

പുറപ്പാട് 24

  1. 1

    English: And he said unto Moses, Come up unto the LORD, you, and Aaron, Nadab, and Abihu, and seventy of the elders of Israel; and worship all of you far off.

    Malayalam: അവൻ പിന്നെയും മോശെയോടു: നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തു നിന്നു നമസ്കരിപ്പിൻ.

    Big screen
  2. 2

    English: And Moses alone shall come near the LORD: but they shall not come nigh; neither shall the people go up with him.

    Malayalam: മോശെ മാത്രം യഹോവെക്കു അടുത്തുവരട്ടെ. അവർ അടുത്തു വരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു.

    Big screen
  3. 3

    English: And Moses came and told the people all the words of the LORD, and all the judgments: and all the people answered with one voice, and said, All the words which the LORD has said will we do.

    Malayalam: എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.

    Big screen
  4. 4

    English: And Moses wrote all the words of the LORD, and rose up early in the morning, and built an altar under the hill, and twelve pillars, according to the twelve tribes of Israel.

    Malayalam: മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.

    Big screen
  5. 5

    English: And he sent young men of the children of Israel, which offered burnt offerings, and sacrificed peace offerings of oxen unto the LORD.

    Malayalam: പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ചു യഹോവെക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.

    Big screen
  6. 6

    English: And Moses took half of the blood, and put it in basons; and half of the blood he sprinkled on the altar.

    Malayalam: മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.

    Big screen
  7. 7

    English: And he took the book of the covenant, and read in the audience of the people: and they said, All that the LORD has said will we do, and be obedient.

    Malayalam: അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.

    Big screen
  8. 8

    English: And Moses took the blood, and sprinkled it on the people, and said, Behold the blood of the covenant, which the LORD has made with you concerning all these words.

    Malayalam: അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.

    Big screen
  9. 9

    English: Then went up Moses, and Aaron, Nadab, and Abihu, and seventy of the elders of Israel:

    Malayalam: അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു.

    Big screen
  10. 10

    English: And they saw the God of Israel: and there was under his feet as it were a paved work of a sapphire stone, and as it were the body of heaven in his clearness.

    Malayalam: അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.

    Big screen
  11. 11

    English: And upon the nobles of the children of Israel he laid not his hand: also they saw God, and did eat and drink.

    Malayalam: യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

    Big screen
  12. 12

    English: And the LORD said unto Moses, Come up to me into the mount, and be there: and I will give you tables of stone, and a law, and commandments which I have written; that you may teach them.

    Malayalam: പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.

    Big screen
  13. 13

    English: And Moses rose up, and his minister Joshua: and Moses went up into the mount of God.

    Malayalam: അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.

    Big screen
  14. 14

    English: And he said unto the elders, Tarry all of you here for us, until we come again unto you: and, behold, Aaron and Hur are with you: if any man have any matters to do, let him come unto them.

    Malayalam: അവൻ മൂപ്പന്മാരോടു: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.

    Big screen
  15. 15

    English: And Moses went up into the mount, and a cloud covered the mount.

    Malayalam: അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.

    Big screen
  16. 16

    English: And the glory of the LORD abode upon mount Sinai, and the cloud covered it six days: and the seventh day he called unto Moses out of the midst of the cloud.

    Malayalam: യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു.

    Big screen
  17. 17

    English: And the sight of the glory of the LORD was like devouring fire on the top of the mount in the eyes of the children of Israel.

    Malayalam: യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.

    Big screen
  18. 18

    English: And Moses went into the midst of the cloud, and got him up into the mount: and Moses was in the mount forty days and forty nights.

    Malayalam: മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിൽ ആയിരുന്നു.

    Big screen