English & Malayalam Bible

Deuteronomy 15

ആവർത്തനപുസ്തകം 15

  1. 1

    English: At the end of every seven years you shall make a release.

    Malayalam: ഏഴേഴു ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.

    Big screen
  2. 2

    English: And this is the manner of the release: Every creditor that lends ought unto his neighbour shall release it; he shall not exact it of his neighbour, or of his brother; because it is called the LORD's release.

    Malayalam: വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന്നു വായിപ്പകൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.

    Big screen
  3. 3

    English: Of a foreigner you may exact it again: but that which is yours with your brother yours hand shall release;

    Malayalam: അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.

    Big screen
  4. 4

    English: Save when there shall be no poor among you; for the LORD shall greatly bless you in the land which the LORD your God gives you for an inheritance to possess it:

    Malayalam: ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ

    Big screen
  5. 5

    English: Only if you carefully hearken unto the voice of the LORD your God, to observe to do all these commandments which I command you this day.

    Malayalam: നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.

    Big screen
  6. 6

    English: For the LORD your God blesses you, as he promised you: and you shall lend unto many nations, but you shall not borrow; and you shall reign over many nations, but they shall not reign over you.

    Malayalam: നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.

    Big screen
  7. 7

    English: If there be among you a poor man of one of your brethren within any of your gates in your land which the LORD your God gives you, you shall not harden yours heart, nor shut yours hand from your poor brother:

    Malayalam: നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും,

    Big screen
  8. 8

    English: But you shall open yours hand wide unto him, and shall surely lend him sufficient for his need, in that which he wants.

    Malayalam: നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.

    Big screen
  9. 9

    English: Beware that there be not a thought in your wicked heart, saying, The seventh year, the year of release, is at hand; and yours eye be evil against your poor brother, and you give him nothing; and he cry unto the LORD against you, and it be sin unto you.

    Malayalam: വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

    Big screen
  10. 10

    English: You shall surely give him, and yours heart shall not be grieved when you give unto him: because that for this thing the LORD your God shall bless you in all your works, and in all that you put yours hand unto.

    Malayalam: നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.

    Big screen
  11. 11

    English: For the poor shall never cease out of the land: therefore I command you, saying, You shall open yours hand wide unto your brother, to your poor, and to your needy, in your land.

    Malayalam: ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

    Big screen
  12. 12

    English: And if your brother, an Hebrew man, or an Hebrew woman, be sold unto you, and serve you six years; then in the seventh year you shall let him go free from you.

    Malayalam: നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

    Big screen
  13. 13

    English: And when you send him out free from you, you shall not let him go away empty:

    Malayalam: അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.

    Big screen
  14. 14

    English: You shall furnish him liberally out of your flock, and out of your floor, and out of your winepress: of that wherewith the LORD your God has blessed you you shall give unto him.

    Malayalam: നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.

    Big screen
  15. 15

    English: And you shall remember that you were a bondman in the land of Egypt, and the LORD your God redeemed you: therefore I command you this thing to day.

    Malayalam: നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ടു ഞാൻ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.

    Big screen
  16. 16

    English: And it shall be, if he say unto you, I will not go away from you; because he loves you and yours house, because he is well with you;

    Malayalam: എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ

    Big screen
  17. 17

    English: Then you shall take an aul, and thrust it through his ear unto the door, and he shall be your servant for ever. And also unto your maidservant you shall do likewise.

    Malayalam: നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തി തുളെക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.

    Big screen
  18. 18

    English: It shall not seem hard unto you, when you send him away free from you; for he has been worth a double hired servant to you, in serving you six years: and the LORD your God shall bless you in all that you do.

    Malayalam: അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

    Big screen
  19. 19

    English: All the first born males that come of your herd and of your flock you shall sanctify unto the LORD your God: you shall do no work with the first born of your bullock, nor shear the first born of your sheep.

    Malayalam: നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവെക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.

    Big screen
  20. 20

    English: You shall eat it before the LORD your God year by year in the place which the LORD shall choose, you and your household.

    Malayalam: യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വെച്ചു അതിനെ ആണ്ടുതോറും തിന്നേണം.

    Big screen
  21. 21

    English: And if there be any blemish therein, as if it be lame, or blind, or have any ill blemish, you shall not sacrifice it unto the LORD your God.

    Malayalam: എന്നാൽ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവെക്കു അതിനെ യാഗം കഴിക്കരുതു.

    Big screen
  22. 22

    English: You shall eat it within your gates: the unclean and the clean person shall eat it alike, as the roebuck, and as the hart.

    Malayalam: നിന്റെ പട്ടണങ്ങളിൽവെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.

    Big screen
  23. 23

    English: Only you shall not eat the blood thereof; you shall pour it upon the ground as water.

    Malayalam: അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

    Big screen