English & Malayalam Bible

1 Chronicles 6

1 ദിനവൃത്താന്തം 6

  1. 1

    English: The sons of Levi; Gershon, Kohath, and Merari.

    Malayalam: ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.

    Big screen
  2. 2

    English: And the sons of Kohath; Amram, Izhar, and Hebron, and Uzziel.

    Malayalam: കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.

    Big screen
  3. 3

    English: And the children of Amram; Aaron, and Moses, and Miriam. The sons also of Aaron; Nadab, and Abihu, Eleazar, and Ithamar.

    Malayalam: അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിർയ്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.

    Big screen
  4. 4

    English: Eleazar brings forth Phinehas, Phinehas brings forth Abishua,

    Malayalam: എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;

    Big screen
  5. 5

    English: And Abishua brings forth Bukki, and Bukki brings forth Uzzi,

    Malayalam: അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;

    Big screen
  6. 6

    English: And Uzzi brings forth Zerahiah, and Zerahiah brings forth Meraioth,

    Malayalam: ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;

    Big screen
  7. 7

    English: Meraioth brings forth Amariah, and Amariah brings forth Ahitub,

    Malayalam: മെരായോത്ത് അമർയ്യാവെ ജനിപ്പിച്ചു;

    Big screen
  8. 8

    English: And Ahitub brings forth Zadok, and Zadok brings forth Ahimaaz,

    Malayalam: അമർയ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;

    Big screen
  9. 9

    English: And Ahimaaz brings forth Azariah, and Azariah brings forth Johanan,

    Malayalam: അഹിമാസ് അസർയ്യാവെ ജനിപ്പിച്ചു; അസർയ്യാവു യോഹാനാനെ ജനിപ്പിച്ചു;

    Big screen
  10. 10

    English: And Johanan brings forth Azariah, (he it is that executed the priest's office in the temple that Solomon built in Jerusalem:)

    Malayalam: യോഹാനാൻ അസർയ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൌരോഹിത്യം നടത്തിയതു.

    Big screen
  11. 11

    English: And Azariah brings forth Amariah, and Amariah brings forth Ahitub,

    Malayalam: അസർയ്യാവു അമർയ്യാവെ ജനിപ്പിച്ചു; അമർയ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;

    Big screen
  12. 12

    English: And Ahitub brings forth Zadok, and Zadok brings forth Shallum,

    Malayalam: അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;

    Big screen
  13. 13

    English: And Shallum brings forth Hilkiah, and Hilkiah brings forth Azariah,

    Malayalam: ശല്ലൂം ഹിൽക്കീയാവെ ജനിപ്പിച്ചു; ഹിൽക്കീയാവു അസർയ്യാവെ ജനിപ്പിച്ചു;

    Big screen
  14. 14

    English: And Azariah brings forth Seraiah, and Seraiah brings forth Jehozadak,

    Malayalam: അസർയ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.

    Big screen
  15. 15

    English: And Jehozadak went into captivity, when the LORD carried away Judah and Jerusalem by the hand of Nebuchadnezzar.

    Malayalam: യഹോവാ നെബൂഖദ് നേസ്സർമുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.

    Big screen
  16. 16

    English: The sons of Levi; Gershom, Kohath, and Merari.

    Malayalam: ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.

    Big screen
  17. 17

    English: And these be the names of the sons of Gershom; Libni, and Shimei.

    Malayalam: ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.

    Big screen
  18. 18

    English: And the sons of Kohath were, Amram, and Izhar, and Hebron, and Uzziel.

    Malayalam: കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.

    Big screen
  19. 19

    English: The sons of Merari; Mahli, and Mushi. And these are the families of the Levites according to their fathers.

    Malayalam: മെരാരിയുടെ പുത്രന്മാർ: മഹ്ളി, മൂശി.

    Big screen
  20. 20

    English: Of Gershom; Libni his son, Jahath his son, Zimmah his son,

    Malayalam: ലേവ്യരുടെ പിതൃഭവനങ്ങളിൻ പ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;

    Big screen
  21. 21

    English: Joah his son, Iddo his son, Zerah his son, Jeaterai his son.

    Malayalam: അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.

    Big screen
  22. 22

    English: The sons of Kohath; Amminadab his son, Korah his son, Assir his son,

    Malayalam: കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;

    Big screen
  23. 23

    English: Elkanah his son, and Ebiasaph his son, and Assir his son,

    Malayalam: അവന്റെ മകൻ എൽക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;

    Big screen
  24. 24

    English: Tahath his son, Uriel his son, Uzziah his son, and Shaul his son.

    Malayalam: അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൌൽ.

    Big screen
  25. 25

    English: And the sons of Elkanah; Amasai, and Ahimoth.

    Malayalam: എൽക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.

    Big screen
  26. 26

    English: As for Elkanah: the sons of Elkanah; Zophai his son, and Nahath his son,

    Malayalam: എൽക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;

    Big screen
  27. 27

    English: Eliab his son, Jeroham his son, Elkanah his son.

    Malayalam: അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എൽക്കാനാ;

    Big screen
  28. 28

    English: And the sons of Samuel; the firstborn Vashni, and Abiah.

    Malayalam: ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.

    Big screen
  29. 29

    English: The sons of Merari; Mahli, Libni his son, Shimei his son, Uzza his son,

    Malayalam: മെരാരിയുടെ പുത്രന്മാർ: മഹ്ളി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;

    Big screen
  30. 30

    English: Shimea his son, Haggiah his son, Asaiah his son.

    Malayalam: അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.

    Big screen
  31. 31

    English: And these are they whom David set over the service of song in the house of the LORD, after that the ark had rest.

    Malayalam: പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷെക്കു നിയമിച്ചവർ ഇവരാകുന്നു.

    Big screen
  32. 32

    English: And they ministered before the dwelling place of the tabernacle of the congregation with singing, until Solomon had built the house of the LORD in Jerusalem: and then they waited on their office according to their order.

    Malayalam: അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.

    Big screen
  33. 33

    English: And these are they that waited with their children. Of the sons of the Kohathites: Heman a singer, the son of Joel, the son of Shemuel,

    Malayalam: തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ;

    Big screen
  34. 34

    English: The son of Elkanah, the son of Jeroham, the son of Eliel, the son of Toah,

    Malayalam: അവൻ എൽക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;

    Big screen
  35. 35

    English: The son of Zuph, the son of Elkanah, the son of Mahath, the son of Amasai,

    Malayalam: അവൻ എൽക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എൽക്കാനയുടെ മകൻ;

    Big screen
  36. 36

    English: The son of Elkanah, the son of Joel, the son of Azariah, the son of Zephaniah,

    Malayalam: അവൻ യോവേലിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;

    Big screen
  37. 37

    English: The son of Tahath, the son of Assir, the son of Ebiasaph, the son of Korah,

    Malayalam: അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;

    Big screen
  38. 38

    English: The son of Izhar, the son of Kohath, the son of Levi, the son of Israel.

    Malayalam: അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;

    Big screen
  39. 39

    English: And his brother Asaph, who stood on his right hand, even Asaph the son of Berachiah, the son of Shimea,

    Malayalam: അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;

    Big screen
  40. 40

    English: The son of Michael, the son of Baaseiah, the son of Malchiah,

    Malayalam: അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മൽക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;

    Big screen
  41. 41

    English: The son of Ethni, the son of Zerah, the son of Adaiah,

    Malayalam: അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;

    Big screen
  42. 42

    English: The son of Ethan, the son of Zimmah, the son of Shimei,

    Malayalam: അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;

    Big screen
  43. 43

    English: The son of Jahath, the son of Gershom, the son of Levi.

    Malayalam: അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.

    Big screen
  44. 44

    English: And their brethren the sons of Merari stood on the left hand: Ethan the son of Kishi, the son of Abdi, the son of Malluch,

    Malayalam: അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;

    Big screen
  45. 45

    English: The son of Hashabiah, the son of Amaziah, the son of Hilkiah,

    Malayalam: അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹിൽക്കീയാവിന്റെ മകൻ;

    Big screen
  46. 46

    English: The son of Amzi, the son of Bani, the son of Shamer,

    Malayalam: അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ളിയുടെ മകൻ.

    Big screen
  47. 47

    English: The son of Mahli, the son of Mushi, the son of Merari, the son of Levi.

    Malayalam: അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.

    Big screen
  48. 48

    English: Their brethren also the Levites were appointed unto all manner of service of the tabernacle of the house of God.

    Malayalam: അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.

    Big screen
  49. 49

    English: But Aaron and his sons offered upon the altar of the burnt offering, and on the altar of incense, and were appointed for all the work of the place most holy, and to make an atonement for Israel, according to all that Moses the servant of God had commanded.

    Malayalam: എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അർപ്പണം ചെയ്തു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.

    Big screen
  50. 50

    English: And these are the sons of Aaron; Eleazar his son, Phinehas his son, Abishua his son,

    Malayalam: അഹരോന്റെ പുത്രന്മാരാവിതു: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;

    Big screen
  51. 51

    English: Bukki his son, Uzzi his son, Zerahiah his son,

    Malayalam: അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;

    Big screen
  52. 52

    English: Meraioth his son, Amariah his son, Ahitub his son,

    Malayalam: അവന്റെ മകൻ അമർയ്യാവു; അവന്റെ മകൻ അഹീത്തൂബ്;

    Big screen
  53. 53

    English: Zadok his son, Ahimaaz his son.

    Malayalam: അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.

    Big screen
  54. 54

    English: Now these are their dwelling places throughout their castles in their coasts, of the sons of Aaron, of the families of the Kohathites: for theirs was the lot.

    Malayalam: അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യർക്കു--

    Big screen
  55. 55

    English: And they gave them Hebron in the land of Judah, and the suburbs thereof round about it.

    Malayalam: അവർക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.

    Big screen
  56. 56

    English: But the fields of the city, and the villages thereof, they gave to Caleb the son of Jephunneh.

    Malayalam: എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.

    Big screen
  57. 57

    English: And to the sons of Aaron they gave the cities of Judah, namely, Hebron, the city of refuge, and Libnah with her suburbs, and Jattir, and Eshtemoa, with their suburbs,

    Malayalam: അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

    Big screen
  58. 58

    English: And Hilen with her suburbs, Debir with her suburbs,

    Malayalam: ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും

    Big screen
  59. 59

    English: And Ashan with her suburbs, and Bethshemesh with her suburbs:

    Malayalam: ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;

    Big screen
  60. 60

    English: And out of the tribe of Benjamin; Geba with her suburbs, and Alemeth with her suburbs, and Anathoth with her suburbs. All their cities throughout their families were thirteen cities.

    Malayalam: ബെന്യാമീൻ ഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്നു.

    Big screen
  61. 61

    English: And unto the sons of Kohath, which were left of the family of that tribe, were cities given out of the half tribe, namely, out of the half tribe of Manasseh, by lot, ten cities.

    Malayalam: കെഹാത്തിന്റെ ശേഷമുള്ള മക്കൾക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതിഗോത്രത്തിൽ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.

    Big screen
  62. 62

    English: And to the sons of Gershom throughout their families out of the tribe of Issachar, and out of the tribe of Asher, and out of the tribe of Naphtali, and out of the tribe of Manasseh in Bashan, thirteen cities.

    Malayalam: ഗേർശോമിന്റെ മക്കൾക്കു കുലംകുലമായി യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.

    Big screen
  63. 63

    English: Unto the sons of Merari were given by lot, throughout their families, out of the tribe of Reuben, and out of the tribe of Gad, and out of the tribe of Zebulun, twelve cities.

    Malayalam: മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.

    Big screen
  64. 64

    English: And the children of Israel gave to the Levites these cities with their suburbs.

    Malayalam: യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.

    Big screen
  65. 65

    English: And they gave by lot out of the tribe of the children of Judah, and out of the tribe of the children of Simeon, and out of the tribe of the children of Benjamin, these cities, which are called by their names.

    Malayalam: യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.

    Big screen
  66. 66

    English: And the residue of the families of the sons of Kohath had cities of their coasts out of the tribe of Ephraim.

    Malayalam: കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീം ഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.

    Big screen
  67. 67

    English: And they gave unto them, of the cities of refuge, Shechem in mount Ephraim with her suburbs; they gave also Gezer with her suburbs,

    Malayalam: അവർക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും

    Big screen
  68. 68

    English: And Jokmeam with her suburbs, and Bethhoron with her suburbs,

    Malayalam: ബേത്ത്-ഹോരോനും പുല്പുറങ്ങളും

    Big screen
  69. 69

    English: And Aijalon with her suburbs, and Gathrimmon with her suburbs:

    Malayalam: അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും

    Big screen
  70. 70

    English: And out of the half tribe of Manasseh; Aner with her suburbs, and Bileam with her suburbs, for the family of the remnant of the sons of Kohath.

    Malayalam: മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു.

    Big screen
  71. 71

    English: Unto the sons of Gershom were given out of the family of the half tribe of Manasseh, Golan in Bashan with her suburbs, and Ashtaroth with her suburbs:

    Malayalam: ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;

    Big screen
  72. 72

    English: And out of the tribe of Issachar; Kedesh with her suburbs, Daberath with her suburbs,

    Malayalam: യിസ്സാഖാൻ ഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും

    Big screen
  73. 73

    English: And Ramoth with her suburbs, and Anem with her suburbs:

    Malayalam: രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;

    Big screen
  74. 74

    English: And out of the tribe of Asher; Mashal with her suburbs, and Abdon with her suburbs,

    Malayalam: ആശേർ ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും

    Big screen
  75. 75

    English: And Hukok with her suburbs, and Rehob with her suburbs:

    Malayalam: ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും

    Big screen
  76. 76

    English: And out of the tribe of Naphtali; Kedesh in Galilee with her suburbs, and Hammon with her suburbs, and Kirjathaim with her suburbs.

    Malayalam: നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിർയ്യഥയീമും പുല്പുറങ്ങളും കൊടുത്തു.

    Big screen
  77. 77

    English: Unto the rest of the children of Merari were given out of the tribe of Zebulun, Rimmon with her suburbs, Tabor with her suburbs:

    Malayalam: മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കു സെബൂലൂൻ ഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;

    Big screen
  78. 78

    English: And on the other side Jordan by Jericho, on the east side of Jordan, were given them out of the tribe of Reuben, Bezer in the wilderness with her suburbs, and Jahzah with her suburbs,

    Malayalam: യെരീഹോവിന്നു സമീപത്തു യൊർദ്ദാന്നക്കരെ യോർദ്ദാന്നു കിഴക്കു രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും

    Big screen
  79. 79

    English: Kedemoth also with her suburbs, and Mephaath with her suburbs:

    Malayalam: കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;

    Big screen
  80. 80

    English: And out of the tribe of Gad; Ramoth in Gilead with her suburbs, and Mahanaim with her suburbs,

    Malayalam: ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും,

    Big screen
  81. 81

    English: And Heshbon with her suburbs, and Jazer with her suburbs.

    Malayalam: ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

    Big screen