English & Malayalam Bible

Titus 2

തീത്തൊസ് 2

  1. 1

    English: But speak you the things which become sound doctrine:

    Malayalam: നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക.

    Big screen
  2. 2

    English: That the aged men be sober, grave, temperate, sound in faith, in love, in patience.

    Malayalam: വൃദ്ധന്മാർ നിർമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും

    Big screen
  3. 3

    English: The aged women likewise, that they be in behaviour as becomes holiness, not false accusers, not given to much wine, teachers of good things;

    Malayalam: വൃദ്ധന്മാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും

    Big screen
  4. 4

    English: That they may teach the young women to be sober, to love their husbands, to love their children,

    Malayalam: ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും

    Big screen
  5. 5

    English: To be discreet, chaste, keepers at home, good, obedient to their own husbands, that the word of God be not blasphemed.

    Malayalam: സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.

    Big screen
  6. 6

    English: Young men likewise exhort to be sober minded.

    Malayalam: അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക.

    Big screen
  7. 7

    English: In all things showing yourself a pattern of good works: in doctrine showing incorruptness, gravity, sincerity,

    Malayalam: വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.

    Big screen
  8. 8

    English: Sound speech, that cannot be condemned; that he that is of the contrary part may be ashamed, having no evil thing to say of you.

    Malayalam: ഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക.

    Big screen
  9. 9

    English: Exhort servants to be obedient unto their own masters, and to please them well in all things; not answering again;

    Malayalam: ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാർക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും

    Big screen
  10. 10

    English: Not embezzling, but showing all good fidelity; that they may adorn the doctrine of God our Saviour in all things.

    Malayalam: എതിർപറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുംമായി ഇരിപ്പാൻ (കല്പിക്ക).

    Big screen
  11. 11

    English: For the grace of God that brings salvation has appeared to all men,

    Malayalam: സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;

    Big screen
  12. 12

    English: Teaching us that, denying ungodliness and worldly lusts, we should live soberly, righteously, and godly, in this present world;

    Malayalam: നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും

    Big screen
  13. 13

    English: Looking for that blessed hope, and the glorious appearing of the great God and our Saviour Jesus Christ;

    Malayalam: കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.

    Big screen
  14. 14

    English: Who gave himself for us, that he might redeem us from all iniquity, and purify unto himself an exclusive people, zealous of good works.

    Malayalam: അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.

    Big screen
  15. 15

    English: These things speak, and exhort, and rebuke with all authority. Let no man despise you.

    Malayalam: ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.

    Big screen