English & Malayalam Bible
Psalms 75
സങ്കീർത്തനങ്ങൾ 75
- 1
English: Unto you, O God, do we give thanks, unto you do we give thanks: for that your name is near your wondrous works declare.
Malayalam: ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
- 2
English: When I shall receive the congregation I will judge uprightly.
Malayalam: സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
- 3
English: The earth and all the inhabitants thereof are dissolved: I bear up the pillars of it. Selah.
Malayalam: ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
- 4
English: I said unto the fools, Deal not foolishly: and to the wicked, Lift not up the horn:
Malayalam: ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
- 5
English: Lift not up your horn on high: speak not with a stiff neck.
Malayalam: നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
- 6
English: For promotion comes neither from the east, nor from the west, nor from the south.
Malayalam: കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.
- 7
English: But God is the judge: he puts down one, and sets up another.
Malayalam: ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
- 8
English: For in the hand of the LORD there is a cup, and the wine is red; it is full of mixture; and he pours out of the same: but the dregs thereof, all the wicked of the earth shall wring them out, and drink them.
Malayalam: യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
- 9
English: But I will declare for ever; I will sing praises to the God of Jacob.
Malayalam: ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
- 10
English: All the horns of the wicked also will I cut off; but the horns of the righteous shall be exalted.
Malayalam: ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.