English & Malayalam Bible
Psalms 67
സങ്കീർത്തനങ്ങൾ 67
- 1
English: God be merciful unto us, and bless us; and cause his face to shine upon us; Selah.
Malayalam: ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
- 2
English: That your way may be known upon earth, your saving health among all nations.
Malayalam: നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.
- 3
English: Let the people praise you, O God; let all the people praise you.
Malayalam: ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.
- 4
English: O let the nations be glad and sing for joy: for you shall judge the people righteously, and govern the nations upon earth. Selah.
Malayalam: ജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
- 5
English: Let the people praise you, O God; let all the people praise you.
Malayalam: ദൈവമേ ജാതികൾ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.
- 6
English: Then shall the earth yield her increase; and God, even our own God, shall bless us.
Malayalam: ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.
- 7
English: God shall bless us; and all the ends of the earth shall fear him.
Malayalam: ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ ഒക്കെയും അവനെ ഭയപ്പെടും.