English & Malayalam Bible

Psalms 4

സങ്കീർത്തനങ്ങൾ 4

  1. 1

    English: Hear me when I call, O God of my righteousness: you have enlarged me when I was in distress; have mercy upon me, and hear my prayer.

    Malayalam: എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.

    Big screen
  2. 2

    English: O all of you sons of men, how long will all of you turn my glory into shame? how long will all of you love vanity, and seek after leasing? Selah.

    Malayalam: പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.

    Big screen
  3. 3

    English: But know that the LORD has set apart him that is godly for himself: the LORD will hear when I call unto him.

    Malayalam: യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.

    Big screen
  4. 4

    English: Stand in awe, and sin not: commune with your own heart upon your bed, and be still. Selah.

    Malayalam: നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. സേലാ.

    Big screen
  5. 5

    English: Offer the sacrifices of righteousness, and put your trust in the LORD.

    Malayalam: നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.

    Big screen
  6. 6

    English: There be many that say, Who will show us any good? LORD, lift you up the light of your countenance upon us.

    Malayalam: നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.

    Big screen
  7. 7

    English: You have put gladness in my heart, more than in the time that their corn and their wine increased.

    Malayalam: ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

    Big screen
  8. 8

    English: I will both lay me down in peace, and sleep: for you, LORD, only make me dwell in safety.

    Malayalam: ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.

    Big screen